Connect with us

National

നവംബര്‍ ഒന്ന് മുതല്‍ 19വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണിയുമായി പന്നൂന്‍

സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷിക സമയമായതിനാല്‍ ഒരു എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് പന്നൂന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരന്‍. നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് സമാനമായ ഭീഷണി ഇദ്ദേഹം ഉയര്‍ത്തിയിരുന്നു.

സിഖ് വംശഹത്യയുടെ 40-ാം വാര്‍ഷിക സമയമായതിനാല്‍ ഒരു എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന് കാനഡയിലും യുഎസിലും ഇരട്ട പൗരത്വമുള്ള സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ അവകാശപ്പെട്ടു.
രാജ്യത്തെ നിരവധി വിമാനക്കമ്പനികള്‍ക്ക് നേരെ സ്ഫോടന സാധ്യതകളെക്കുറിച്ചുള്ള ഒന്നിലധികം ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി.

അനുബന്ധ വാര്‍ത്തകള്‍6 ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി: സുരക്ഷ ഉറപ്പാക്കി എയര്‍ലൈന്‍ഒടുവില്‍ എല്ലാ സന്ദേശങ്ങളും വ്യാജമാണെന്ന് കണ്ടെത്തി. പ്രത്യേക സിഖ് രാഷ്ട്രത്തിനായി വാദിക്കുന്ന എസ്എഫ്ജെയെ നയിക്കുന്ന പന്നൂനെ , രാജ്യദ്രോഹത്തിന്റെയും വിഘടനവാദത്തിന്റെയും അടിസ്ഥാനത്തില്‍ 2020 ജൂലൈ മുതല്‍ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്

 

Latest