pala bishop
സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ശ്രമിക്കരുത്; പാലാ ബിഷപ്പിനോട് സി പി എം
കോണ്‍ഗ്രസിന് ദേശീയ തലത്തിലില്ലാത്ത സെമി കേഡര്‍ സംവിധാനം എങ്ങിനെയാണ് കേരളത്തില്‍ നടപ്പാകുക?
തിരുവനന്തപുരം | നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അഭിപ്രായത്തെ തള്ളി സി പി എം സംസ്ഥാന നേതൃത്വം. സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ പാടില്ല. വര്‍ഗീയതക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ സെമി കേഡര്‍ സംവിധാനമില്ല. പിന്നെങ്ങിനെയാണ് കേരളത്തില്‍ മാത്രം അത് നടപ്പാകുകയെന്ന് വിജയരാഘവന്‍ ചോദിച്ചു. കോണ്‍ഗ്രസിനകത്ത് ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണ്. താഴേത്തട്ടില്‍ കുറേ ആളുകളെ നിയമിക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടി എങ്ങനെ മുന്നോട്ട് പോകുമെന്നും വിജയരാഘവന്‍ ചോദിച്ചു.