Health
ഈ എണ്ണകൾ ഉയർന്ന ചൂടുള്ള പാചകത്തിന് ഉപയോഗിക്കല്ലേ
ഈ എണ്ണകൾ സാലഡ് പോലെയുള്ള തണുത്ത ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്നത് നല്ലതാണെന്നും പറയുന്നു
ചില എണ്ണകൾ ഉയർന്ന ചൂടുള്ള പാചകത്തിന് അനുയോജ്യമല്ല കാരണം അത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഈ എണ്ണകൾ സാലഡ് പോലെയുള്ള തണുത്ത ഭക്ഷണങ്ങളിൽ ഉപയോഗിക്കുന്നത് നല്ലതാണെന്നും പറയുന്നു. ഇത്തരം എണ്ണകളുടെ സ്മോക്ക് പോയിന്റിലേക്ക് ചൂടാവുമ്പോൾ അവ ഓക്സിഡയിസ് ചെയ്യപ്പെടുകയും ഫ്രീ റാഡിക്കലുകളെ പുറത്തുവിടുകയും ചെയ്യും. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വിവിധ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഏതൊക്കെയാണ് അമിത ചൂടിൽ ഉപയോഗിക്കാൻ പാടില്ലാത്ത എണ്ണകൾ ഒന്നു നോക്കാം.
മത്സ്യ എണ്ണ അല്ലെങ്കിൽ ആൽഗ എണ്ണ
മത്സ്യ എണ്ണ അഥവാ ആൽഗ എണ്ണ ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ വലിയ കലവറയാണ്. തണുപ്പിലും ചെറിയ അളവിലും കഴിക്കേണ്ടവയാണ്. പാചകത്തിന് ഇവ അനുയോജ്യമല്ല. അതുകൊണ്ടുതന്നെ പാചകത്തിന് ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഫ്ലാക്ക് സീഡ് ഓയിൽ
ഹൃദയത്തിന് ആരോഗ്യകരമായ പൂരിത ഫാറ്റി ആസിഡ് അടങ്ങിയ എണ്ണയാണ് ഇത്. സാലഡ് ഡ്രസ്സിങ്ങിന് ഈ എണ്ണ ഏറ്റവും അനുയോജ്യമായതാണ്. സ്മോക്ക് പോയിന്റ് കുറവായതിനാൽ പാചകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
പാമോയിൽ
ഇത് കാലറി സാന്ദ്രമായ ഒരു എണ്ണയാണ്. എന്നാൽ ഇത് ചൂടാക്കിയുള്ള ഭക്ഷ്യ ആവശ്യത്തിന് അനുയോജ്യമല്ല എന്നാണ് വിദഗ്ധർ പറയുന്നത്.
വാൾനട്ട് ഓയിൽ
കുറഞ്ഞ സ്‌മോക്ക് പോയിന്റ് ഉള്ള ഈ എണ്ണ സാലഡ് ഡ്രസ്സിങ്ങുകൾ പോലെയുള്ള തണുത്ത ഭക്ഷണങ്ങൾക്ക് അനുയോജ്യമാണ്. ആന്റി ഇൻഫ്ളമേറ്ററി ആൻഡ് ക്യാൻസർ ഗുണങ്ങളും ഇതിനുണ്ട്. എന്നാൽ ഇത് ചൂടാക്കിയുള്ള ഭക്ഷണങ്ങൾക്ക് നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്.
ഇനി പാമോയിലും വാൾനട്ട് എണ്ണയും ഒക്കെ പാചകത്തിന് എടുക്കുമ്പോൾ ഈ കാര്യങ്ങൾ മനസ്സിൽ വച്ചോളൂ.