Health
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍
വൈകുന്നേരം 5 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെയും ഹൃദയാരോഗ്യത്തെയും എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം.
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ഭക്ഷണസമയം പലർക്കും ഒരു തലവേദനയാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നവർ വളരെ കുറവാണെന്നുതന്നെ പറയാം.ഭക്ഷണസമയത്തിന് ആരോഗ്യവുമായി അടുത്ത ബന്ധമുണ്ട്.പ്രത്യേകിച്ച് രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണത്തിന്.
നിർബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ് രാവിലത്തേത്. ഇത് ഒരിക്കലും ഒഴിവാക്കരുത്. എന്നാൽ രാത്രി ഭക്ഷണമോ? സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് പ്രത്യേകിച്ച് വൈകിട്ട് അഞ്ചിനുശേഷം കഴിക്കുന്നത് ദഹനപ്രക്രിയയെയും ഹൃദയാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ്.
എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല, എപ്പോൾ കഴിക്കുന്നു എന്നതും പ്രധാനമാണ്. ഈ ജീവിതശൈലി ശീലം പൊണ്ണത്തടി, മോശം ഗ്ലൂക്കോസ് മെറ്റബോളിസം, ഹൃദയസംബന്ധമായ അപകടസാധ്യത വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് കാരണമായേക്കാം. വൈകുന്നേരം 5 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെയും ഹൃദയാരോഗ്യത്തെയും എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം.
- മന്ദഗതിയിലുള്ള മെറ്റബോളിസം – വൈകുന്നേരങ്ങളിൽ ശരീരം സ്വാഭാവികമായും ദഹന പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനാൽ, വൈകിയുള്ള ഭക്ഷണം നിങ്ങളുടെ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കും. വൈകി കഴിക്കുന്ന ഭക്ഷണം ഊർജത്തിനായി ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലുമാണ്. ഇത് അമിതവണ്ണത്തിനും മെറ്റബോളിക് സിൻഡ്രോമിനും സാധ്യത വർദ്ധിപ്പിക്കുന്നു.
- മോശം ഗ്ലൂക്കോസ് നിയന്ത്രണം – ഭക്ഷണം വൈകുന്നേരം 5 മണിക്ക് ശേഷം കഴിക്കുന്നത്, പ്രത്യേകിച്ച് പഞ്ചസാരയോ ഉയർന്ന കാർബോഹൈഡ്രേറ്റുകളോ ഉള്ള ഭക്ഷണങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിച്ചേക്കാം. ഇത് പ്രമേഹത്തിനും ഹൃദ്രോഗ സാധ്യതയ്‌ക്കും ഒരു പ്രധാന ഘടകമാണ്.
- കൊഴുപ്പ് അടിഞ്ഞു കൂടുന്നു – രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിലെ കൊഴുപ്പുകളുടെ സംഭരണത്തിന് കാരണമാകുന്നു. പ്രത്യേകിച്ച് വറുത്ത ഭക്ഷണമോ മധുരപലഹാരങ്ങളോ പോലുള്ള ഉയർന്ന കൊഴുപ്പുള്ള ലഘുഭക്ഷണം. ഇത് ശരീരഭാരം വർദ്ധിപ്പിക്കാനും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ഇടയാക്കുന്നു.
- ഉയർന്ന രക്തസമ്മർദ്ദം – ഉപ്പിട്ടതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ വൈകുന്നേരം 5 മണിക്ക് ശേഷം കഴിക്കുന്നത് ദ്രാവകം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. വിട്ടുമാറാത്ത രക്തസമ്മർദ്ദമാണ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണം.
- ഉറക്കമില്ലായ്‌മയും ഹോർമോൺ അസന്തുലിതാവസ്ഥയും –വൈകുന്നേരത്തെ കനത്ത ഭക്ഷണം ഉറക്കത്തെ ബാധിക്കും. ഒപ്പം വിശപ്പിനെ നിയന്ത്രിക്കുന്ന ലെപ്റ്റിനും ഗ്രെലിനും ഉൾപ്പെടെയുള്ള ഹോർമോണുകളുടെ സന്തുലിതാവസ്ഥയെയും തടസ്സപ്പെടുത്തും. മോശം ഉറക്കവും ഹോർമോൺ തകരാറുകളും വിശപ്പ് നിയന്ത്രണത്തെ ബാധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനും ദഹന പ്രകിയകളുടെ തകറാരിലേക്കും എത്തിക്കും