Editors Pick
വിദ്യാർത്ഥി ജീവിതത്തിൽ പരാജിതരാണെന്ന തോന്നൽ ഉണ്ടോ; മറികടക്കാം ഈ വഴികളിലൂടെ
പരാജയങ്ങളെ പഠിക്കാനും വളരാനും ഉള്ള അവസരമായി കാണുന്ന ഒരു പോസിറ്റീവ് മനോഭാവം എപ്പോഴും നിലനിർത്തുക

ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് വിദ്യാഭ്യാസ കാലഘട്ടം. വിദ്യാർഥി ജീവിതവും അങ്ങനെ തന്നെ. പരാജയം എല്ലാ യാത്രകളുടെയും ഭാഗമാണെന്നതുപോലെ തന്നെ വിദ്യാർത്ഥി ജീവിതത്തിന്റെയും ഭാഗമാണ്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ടുപോകാനുള്ള ചില വഴികൾ പരിചയപ്പെടാം.
പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണക്കാക്കാം
പരാജയത്തിൽ തളർന്നിരിക്കുന്നതിന് പകരം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണക്കാക്കി മുന്നോട്ടു പോകാം. ഈയൊരു മനോഭാവം വിദ്യാർത്ഥി ജീവിതത്തിൽ വിജയിക്കുന്നതിന് പ്രധാനമാണ്.
സ്വയം പ്രോസസ് ചെയ്യുക
നിങ്ങളുടെ വികാരങ്ങൾ അനുഭവിക്കാനും പ്രോസസ് ചെയ്യാനും അനുവദിക്കുക. എന്നാൽ അവയിൽ കൂടുതൽ നേരം തങ്ങിനിൽക്കാതെ മറികടക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്.
ഉത്തരവാദിത്വം ഏറ്റെടുക്കാം
നിങ്ങളുടെ പരാജയത്തിന് കാരണമായ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ഇതോടൊപ്പം തന്നെ ഇത് എങ്ങനെ മെച്ചപ്പെടുത്താം എന്ന് കണ്ടെത്തുകയും ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുകയും വേണം.
പോസിറ്റീവ് മനോഭാവം നിലനിർത്താം
പരാജയങ്ങളെ പഠിക്കാനും വളരാനും ഉള്ള അവസരമായി കാണുന്ന ഒരു പോസിറ്റീവ് മനോഭാവം എപ്പോഴും നിലനിർത്തുക
സ്വയം പരിചരണം
സ്വയം പരിചരണമെന്നതും പ്രധാന കാര്യമാണ്. സ്വയം പരിചരണം പരിശീലിക്കുക, വൈകാരിക പിന്തുണ തേടുക, ഹോബികളിൽ സന്തോഷം കണ്ടെത്തുക തുടങ്ങിയ ഫലപ്രദമായ കോപ്പിങ് മാർഗ്ഗങ്ങളും പരീക്ഷിക്കാവുന്നതാണ്.
ഇതുകൂടാതെ മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള പ്രവർത്തനക്ഷമമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും നിങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിലെ പരാജയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ മികച്ച വഴികളാണ്.