Connect with us

Health

ചെറിയ ശബ്ദം കേള്‍ക്കുമ്പോള്‍ ദേഷ്യം വരാറുണ്ടോ; അറിയാം മിസോഫോണിയയെക്കുറിച്ച്

മിസോഫോണിയ വളരെ അപൂര്‍വമായ ഒരു രോഗമാണ്. പക്ഷേ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും ആജീവനാന്ത രോഗമായി മാറുകയും ചെയ്യും.

Published

|

Last Updated

നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് ദൈനംദിന ജീവിതത്തിലെ ചെറിയ ശബ്ദങ്ങളോട് പരുക്കന്‍ രീതിയില്‍ പെരുമാറുന്നതായി തോന്നിയിട്ടുണ്ടോ. പെന്‍സില്‍ കൂര്‍പ്പിക്കുമ്പോള്‍, അല്ലെങ്കില്‍ ബബിള്‍ഗം ചവയ്ക്കുമ്പോഴോ നിങ്ങളുടെ സുഹൃത്ത് വളരെയധികം ദേഷ്യപ്പെടുന്നുണ്ടോ?. ഇത് വിചിത്രമായ ഒരു കാര്യമാണല്ലോ. എന്നാല്‍ മിസോഫോണിയ എന്ന അസുഖമുള്ളവരില്‍ ഇത് അത്ര വിചിത്രമല്ല എന്നതാണ് കാര്യം. നിങ്ങള്‍ക്ക് മിസോഫോണിയ ഉണ്ടെങ്കില്‍, ദൈനംദിന ശബ്ദങ്ങളില്‍ നിങ്ങള്‍ അസ്വസ്ഥനാകാനോ പ്രകോപിതന്‍ ആകാനോപരിഭ്രാന്തരാകാനോ സാധ്യതയുണ്ട്. ഈ ശബ്ദങ്ങള്‍ ആക്രമണാത്മക പ്രതികരണത്തിനും കാരണമായേക്കാം. മിസോഫോണിയ വളരെ അപൂര്‍വമായ ഒരു രോഗമാണ്. പക്ഷേ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും ആജീവനാന്ത രോഗമായി മാറുകയും ചെയ്യും.

മിസോഫോണിയ ഒരു മാനസിക വെല്ലുവിളി അല്ലെങ്കിലും കോപം തുടങ്ങിയ പ്രശ്‌നങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ വൈകാരികവും ചില സന്ദര്‍ഭങ്ങളില്‍ ശാരീരിക പ്രതികരണവും ഉണ്ടാക്കും. നിങ്ങളുടെ സാഹചര്യം കാണുന്ന ആളുകള്‍ക്ക് അത് യുക്തിരഹിതമാണെന്ന് തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ ആക്രമണോത്സുകമോ പരിഭ്രാന്തരോ പ്രകോപിതരോ ആയിത്തീരുന്നു. പെണ്‍കുട്ടികള്‍ക്കിടയിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. പ്രായപൂര്‍ത്തിയായ ഒമ്പത് മുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള പ്രായത്തിലാണ് ഈ ലക്ഷണങ്ങള്‍ കാണപ്പെടുന്നതെന്നും ആരോഗ്യ വിദഗ്ധര്‍പറയുന്നു.മിസോഫോണിയ എന്ന വാക്കിന്റെ അര്‍ത്ഥം ശബ്ദവിരോധം എന്നാണ്.

മീസോഫോണിയ അനുഭവപ്പെടുന്ന ഒരാള്‍ക്ക് ചെവിയുടെ തകരാറല്ല കാരണം. മറിച്ച് ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍ പ്രേരണകളാകുന്നു എന്നാണ് കറന്റ് ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. സെലക്റ്റ് സൗണ്ട് സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം എന്നും സൗണ്ട് റെയ്ജ് എന്നും ഇതിനെ പഠനം പറയുന്നു. വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. പ്രതിദിന ജീവിതശൈലികളില്‍ കുറച്ചുമാറ്റം വരുത്തിയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ തടയാം.