Connect with us

Health

നിങ്ങൾക്ക് മാനസികാരോഗ്യ പ്രശ്നം ഉണ്ടോ? ഈ ലക്ഷണങ്ങൾ പറയും സത്യം

വിഷാദരോഗം ഉൾപ്പെടെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്.

Published

|

Last Updated

മാനസികാരോഗ്യ പ്രശ്നങ്ങൾ ആളുകളിൽ കണ്ടു തുടങ്ങുന്നതിനു മുൻപ് തന്നെ അവരുടെ ഉള്ളിൽ അത് രൂപപ്പെടുന്നുണ്ട് എന്നതാണ് സത്യം. പലപ്പോഴും ഇത് ഗുരുതരമാകുന്നതിനു മുൻപ് സൂക്ഷ്മമായ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. മാനസികാരോഗ്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഇതിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തേണ്ടതും ഇടപെടലുകൾ നടത്തേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ എന്തൊക്കെയാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആദ്യമേ വെളിവാകുന്ന ലക്ഷണങ്ങൾ എന്നു നോക്കാം.

സ്ഥിരമായ ദുഃഖം

  • ദുഃഖം നിരാശ അല്ലെങ്കിൽ അമിതമായ ഉത്കണ്ഠ എന്നിവ നിരന്തരമായി നിലനിൽക്കുന്നത് മാനസികാരോഗ്യ പ്രശ്നത്തിന്റെയോ വിഷാദരോഗത്തിന്റെയോ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ ഒരുപാട് കാലം നീണ്ടുനിൽക്കുകയാണെങ്കിൽ നിസ്സാരമായി എടുക്കാതെ ഒരു ഡോക്ടറെ കാണണം.

സാമൂഹ്യ ഉൾവലിയൽ

  • ഒരു സമയത്ത് ആസ്വദിച്ച കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുക, സാമൂഹ്യവൽക്കരണത്തിന്റെ ഭാഗമാകാതിരിക്കുക, ഹോബികളിൽ നിന്ന് ഒളിച്ചോടുക, ഇതുവരെ ചെയ്തിരുന്ന പ്രവർത്തനങ്ങളിൽ പെട്ടെന്ന് താൽപര്യമില്ലാതാവുക എന്നതെല്ലാം മാനസികാരോഗ്യ പ്രശ്നത്തിന്റെ ലക്ഷണങ്ങളാണ്.

ഉറക്കത്തിലെ മാറ്റങ്ങൾ

  • ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിത ഉറക്കം പോലുള്ള ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്.ഉറക്കമില്ലാത്ത അവസ്ഥകൾ വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെ വർധിപ്പിക്കുകയും കൂടുതൽ പ്രശ്നങ്ങളിലേക്ക് നീളുകയും ചെയ്യും.

മൂഡ് സിങ്സ്

  • സ്വഭാവത്തിന് മാറ്റം വരുക ഒരേസമയത്ത് തന്നെ പലതരം മൂഡ് ഉണ്ടാവുക എന്നതെല്ലാം വിഷാദരോഗത്തിന്റെയോ മാനസികാരോഗ്യപ്രശ്നങ്ങളുടെയോ ലക്ഷണങ്ങളാണ്.

ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ

  • വിഷാദരോഗം ഉള്ളവർക്ക് ചിലപ്പോൾ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർ കൂടുതൽ പാടുപെടുമ്പോൾ അവസ്ഥകൾ കൂടുതൽ പരിതാപകരമായേക്കാം.

വിഷാദരോഗം ഉൾപ്പെടെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ഒരു ഡോക്ടറെ കാണുകയാണ് വേണ്ടത്.