Connect with us

Health

നിങ്ങള്‍ക്ക് പ്രോട്ടീനിന്റെ അപര്യാപ്തത ഉണ്ടോ; ലക്ഷണങ്ങള്‍

ഇടയ്ക്കിടയ്ക്ക് രോഗം ഉണ്ടാവുകയും രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും എല്ലാം ചെയ്യുന്നത് പ്രോട്ടീന്‍ അപര്യാപ്തത കൊണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Published

|

Last Updated

നുഷ്യ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും മറ്റു പ്രവര്‍ത്തനത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് പ്രോട്ടീനുകള്‍. ആവശ്യത്തിന് പ്രോട്ടീന്‍ ഉള്ള ഭക്ഷണം അല്ല നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീനിന്റെ അപര്യാപ്തത ഉണ്ടായേക്കാം. പ്രോട്ടീനിന്റെ അപര്യാപ്തത ഉണ്ട് എന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദുര്‍ബലമായ പേശികള്‍

ഭാരം വഹിക്കുമ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ചിലപ്പോള്‍ പ്രോട്ടീന്‍ കുറവുകൊണ്ടാവാം.വ്യായാമ വേളകളില്‍ പേശികള്‍ വേണ്ടത്ര ചലിക്കാത്തതും പ്രോട്ടീന്‍ കുറവുകൊണ്ടാവാം. വ്യായാമം ചെയ്യുമ്പോള്‍ ഉടനെ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും പേശി വലിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രോട്ടീന്‍ കുറവുണ്ടായിരിക്കാം.

മുടി കൊഴിയുന്നത്

മുടി കൊഴിയുന്നതിന് പലതരം കാരണങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും മുടികൊഴിച്ചിലിന് കാരണമാകുന്ന ഒന്നാണ് പ്രോട്ടീന്‍ കുറവ് എന്നത്. നിങ്ങളുടെ മുടിയുടെ കനം കുറയുകയും കട്ടി കുറയുകയും കൂടുതല്‍ കൊഴിയുകയും എല്ലാം ചെയ്യുന്നത് പ്രത്യേക ശ്രദ്ധ നല്‍കേണ്ട കാര്യമാണ്.

നിത്യ രോഗി

നിങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് രോഗം ഉണ്ടാവുകയും രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും എല്ലാം ചെയ്യുന്നത് പ്രോട്ടീന്‍ അപര്യാപ്തത കൊണ്ടാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

അസുഖം പെട്ടെന്ന് മാറാത്ത അവസ്ഥ

മുറിവോ ചതവോ അങ്ങനെയുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ വന്നാല്‍ അത് പെട്ടെന്ന് സുഖപ്പെടാത്ത അവസ്ഥയ്ക്കും കാരണം നിങ്ങളുടെ ചര്‍മ്മത്തിലെ പ്രോട്ടീന്‍ കുറവായിരിക്കാം.

മൂഡ് സ്വിംഗ്

നിങ്ങള്‍ക്ക് അകാരണമായി അനുഭവപ്പെടുന്ന ക്ഷോഭവും ഉല്‍ക്കണ്ഠയും എല്ലാം ചിലപ്പോള്‍ പ്രോട്ടീന്‍ കുറവിന്റെ ഫലമായി ആയിരിക്കാം.പ്രോട്ടീന്‍ നിങ്ങളുടെ മാനസിക അവസ്ഥയെ പോലും സ്വാധീനിക്കാന്‍ കഴിവുള്ള ഘടകമാണ്.

ശരീരത്തില്‍ നീര്‍ക്കെട്ട്

നിങ്ങളുടെ കൈകളിലോ കാലുകളിലോ കണം കാലുകളിലോ ഒരു കാരണവുമില്ലാതെ നീര്‍ക്കെട്ടോ വീക്കമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതും ചിലപ്പോള്‍ പ്രോട്ടീന്‍ അപര്യാപ്തതയുടെ ലക്ഷണമാകാം.

പ്രോട്ടീന്‍ അടങ്ങിയ ധാന്യങ്ങളും പയറുവര്‍ഗങ്ങളും ചിക്കനും ഒക്കെ ആവശ്യത്തിന് കഴിച്ച് നമുക്ക് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്. അശാസ്ത്രീയമായ ഡയറ്റ് സ്വീകരിക്കുന്നവരിലും പ്രോട്ടീന്‍ അപര്യാപ്തത കാണാറുണ്ട്. ലക്ഷണങ്ങള്‍ സ്ഥിരമായി തുടരുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ച് പരിശോധന നടത്തി പ്രോട്ടീന്‍ സപ്ലിമെന്റുകളും സ്വീകരിക്കാവുന്നതാണ്

 

 

 

Latest