Connect with us

Uae

ഗതാഗതക്കുരുക്കഴിക്കാൻ ആശയമുണ്ടോ; 50,000 ദിർഹം ഗ്രാന്റ് നേടാം 

റമസാന്‍ അവസാനം വരെ അപേക്ഷ സ്വീകരിക്കും.

Published

|

Last Updated

ദുബൈ | നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ഉപയുക്തമായ ആശയങ്ങളുള്ള ബിരുദധാരികള്‍ക്ക് 50,000 ദിര്‍ഹം വീതം ഗ്രാന്റ്. ദുബൈ എക്സ്പോ സിറ്റിയില്‍ ഉയര്‍ന്നുവരുന്ന അക്കാദമിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

ആകെയുള്ള നിബന്ധന ബിരുദം നേടിയത് യു എ ഇയിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നായിരിക്കണം എന്ന് മാത്രം. രാജ്യത്തെ ആദ്യ ’15 മിനിറ്റ് നഗരം’ യാഥാര്‍ഥ്യമാക്കാനാണ് അക്കാദമി ശ്രമിക്കുന്നത്.’ചേഞ്ച് മേക്കേഴ്‌സ് അക്കാദമി’ യു എ ഇ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടിയ താമസക്കാര്‍ക്ക് പരിശീലനം നല്‍കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.

ലൈസന്‍സ്, വിസ, താമസ സൗകര്യം ഒരുക്കുമെന്നും എക്സ്പോ സിറ്റി ദുബൈ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യൂസുഫ് കെയ്‌റസ് പറഞ്ഞു. എക്സ്പോ സിറ്റി സൈറ്റിലെ അലിഫിലോ മൊബിലിറ്റി പവലിയനിലോ ആയിരിക്കും അവരെ പാര്‍പ്പിക്കുക. റമസാന്‍ അവസാനം വരെ അപേക്ഷ സ്വീകരിക്കും.ഗതാഗത, യാത്രാ പ്രശ്ന പരിഹാരങ്ങള്‍ നല്‍കുന്നതില്‍ നിന്നും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ നിന്നുമുള്ള ആഭ്യന്തര വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നൂതന ആശയങ്ങള്‍ അവതരിപ്പിക്കണം.പത്ത് പേര്‍ക്ക് 50,000 ദിര്‍ഹം വരെ ഗ്രാന്റായി ലഭിക്കും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണിത്. ഈ വേനല്‍ക്കാലത്ത് യു എ ഇ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടുന്ന യുവാക്കളെയും അടുത്തിടെ ബിരുദം നേടിയവരെയും ലക്ഷ്യംവച്ചാണ് ഇത്. മാര്‍ച്ച് 31 വരെ അപേക്ഷകള്‍ തുറന്നിരിക്കും. 20 നും 30 നും ഇടയില്‍ പ്രായമുള്ളവരെയാണ് എക്സ്പോ ടീം ആഗ്രഹിക്കുന്നത്.

പത്ത് വ്യക്തികള്‍ക്കോ ടീമുകള്‍ക്കോ സംരംഭങ്ങളുമായി വിജയിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ്.എമിറേറ്റ്സ്, ഡി പി വേള്‍ഡ് പോലുള്ള കമ്പനികള്‍ ഇവിടെയുള്ളതിനാല്‍ എക്‌സ്‌പോ സിറ്റി ഒരു മികച്ച ലോഞ്ച് പാഡായി പ്രവര്‍ത്തിക്കും. യു എ ഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വേണ്ടിയുള്ളതാണ് പരിശീലനം.

Latest