Health
ഈ ലക്ഷണങ്ങളുണ്ടോ? ചിലപ്പോൾ അപ്പൻഡിസൈറ്റിസ് ആയിരിക്കാം
അപ്പൻഡിസൈറ്റിസ് എന്നതും നേരത്തെ കണ്ടു പിടിച്ചാൽ ഭേദമാക്കാവുന്ന രോഗാവസ്ഥയാണ്.

അപ്പൻഡിസൈറ്റസ് എന്നത് ഉടനടി വൈദ്യസഹായം ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ്. ഇത് നേരത്തെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടിയില്ലെങ്കിൽ രോഗാവസ്ഥ കൂടുതൽ സങ്കീർണമായേക്കാം.അപ്പൻഡിസൈറ്റിസിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് നിർണായകമാണ് .എന്തൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് നോക്കാം.
കഠിനമായ വയറുവേദന
- പൊക്കിളിനടുത്ത് നിന്ന് ആരംഭിച്ച് താഴെ വരെ എത്തുന്ന വയറുവേദനയാണ് പ്രധാന ലക്ഷണം. ഇത് വലതുവശത്തേക്ക് നീങ്ങുന്നതായും അനുഭവപ്പെടാം.
വിശപ്പ് കുറയുന്നു
- ഭക്ഷണത്തോട് പെട്ടെന്ന് താല്പര്യം കുറയുന്നതും വിശപ്പില്ലായ്മയും അപ്പൻഡിസൈറ്റിസിന്റെ ലക്ഷണമാണ്.
ഓക്കാനം ഛർദി
- വയറുവേദനയോടൊപ്പം ഛർദ്ദിയും ഓക്കാനവും വരുന്നതും അപ്പൻഡിസൈറ്റിസിന്റെ ലക്ഷണമാണ്.
പനിയും വിറയലും
- രോഗാവസ്ഥ വഷളാകുമ്പോൾ രോഗിക്ക് കുറഞ്ഞതോതിൽ പനിയും വിറയലും അനുഭവപ്പെട്ടേക്കാം.
വയറു വീർക്കുന്നു
- അടിവയറ്റിൽ വലതുഭാഗത്ത് വീക്കം അനുഭവപ്പെടുന്നതും പ്രധാന ലക്ഷണമാണ്
മലബന്ധവും വയറിളക്കവും
- മലവിസർജന രീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഇതിന്റെ ലക്ഷണമാണ്.
അപ്പൻഡിസൈറ്റിസ് എന്നതും നേരത്തെ കണ്ടു പിടിച്ചാൽ ഭേദമാക്കാവുന്ന രോഗാവസ്ഥയാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ അവഗണിക്കാതെ ഡോക്ടറുടെ ചികിത്സ തേടുന്നത് നിർണായകമാണ്
---- facebook comment plugin here -----