Connect with us

Health

ഫ്ലൈറ്റിൽ കയറുമ്പോൾ ചെവി പ്രശ്നക്കാരൻ ആണോ? എങ്ങനെ പരിഹരിക്കാമെന്ന് നോക്കാം...

ജലാംശം നിലനിർത്തുന്നത് മൂക്കിലെ വരൾച്ചയെ തടയാനും ചെവിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു

Published

|

Last Updated

ഫ്ലൈറ്റിൽ കയറുമ്പോൾ ചെവിയിൽ അസ്വസ്ഥത അനുഭവിക്കുന്നവരാണ് ചിലരെങ്കിലും. ഫ്ലൈറ്റിംഗ് സമയത്ത് ഏറോപ്ലെയിൻ ഇയർ എന്നറിയപ്പെടുന്ന ഈ പ്രശ്നം സ്വാഭാവികവുമാണ്.ഈ പൊതു യാത്ര പ്രശ്നം തടയുന്നതിനും നിയന്ത്രിക്കുന്നതിനും പരിഹരിക്കുന്നതിനും ചില മാർഗങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.

ചൂയിംഗം

  • ഫ്ലൈറ്റിൽ കയറിയിരിക്കുമ്പോൾ ചൂയിംഗം ഉപയോഗിക്കുന്നത് ചെവിയിലെ സമ്മർദം സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്നു .

മൂക്കിലേയും വായയിലെയും ചലനങ്ങൾ

  • ചെവിയുടെ മർദ്ദം സന്തുലിതമാക്കാൻ നിങ്ങളുടെ മൂക്ക് നുള്ളുക, വായ അടയ്ക്കുക പതുക്കെ ഊതുക എന്നിങ്ങനെയെല്ലാം ചെയ്യുന്നത് ഫലപ്രദമായേക്കാം.

ജലാംശം നിലനിർത്തുക

  • ജലാംശം നിലനിർത്തുന്നത് മൂക്കിലെ വരൾച്ചയെ തടയാനും ചെവിയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

ഇടയ്ക്കിടെ വിഴുങ്ങുന്ന പോലെയോ അലറുന്ന പോലെയോ കാണിക്കുക

  • ഇടയ്ക്കിടെ എന്തെങ്കിലും ഉള്ളിലേക്ക് വിഴുങ്ങുന്ന പോലെയോ വായ തുറന്ന് ശബ്ദമില്ലാതെ അലറുന്ന പോലെയോ കാണിക്കുക

ഇയർ പ്ലഗ്ഗുകൾ

  • പ്രത്യേക മർദ്ദം നിയന്ത്രിക്കുന്ന ഇയർ പ്ലഗ്ഗുകൾ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.

ഉറങ്ങുന്നത് ഒഴിവാക്കുക

  • ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ഉണർന്നിരിക്കുന്നതാണ് ഏറ്റവും നല്ലത്. ചെവിയെ സജീവമാക്കാൻ ഇത് സഹായിക്കുന്നു.

നാസൽ സ്പ്രേ ഉപയോഗിക്കാം

  • ഫ്ലൈറ്റിന് മുമ്പ് നാസല്‍ സ്പ്രേ ഉപയോഗിക്കുന്നത് മൂക്കിലെ തടസ്സങ്ങൾ അകറ്റാനും ചെവി വേദന കുറയ്ക്കാനും സഹായിക്കും.

ഫ്ലൈറ്റിൽ കയറുമ്പോൾ ഉള്ള ബാലൻസ് പ്രശ്നവും ചെവിയടച്ചിലും ചെവി ചൊറിച്ചിലും ഒക്കെയാണ് പ്രശ്നം എങ്കിൽ ഈ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.

Latest