Connect with us

National

ഡല്‍ഹിയില്‍ നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടര്‍ അറസ്റ്റില്‍

വയറുവേദനയെ തുടർന്ന് ക്ലിനിക്കിൽ പരിശോധനക്ക് എത്തിയ കുട്ടിയാണ് പീഡനത്തിനിരയായത്.

Published

|

Last Updated

ആദര്‍ശ് നഗര്‍ | ഡല്‍ഹിയിലെ ആദര്‍ശ് നഗറിലെ ഒരു ക്ലിനിക്കില്‍ 55 കാരനായ ഡോക്ടര്‍ നാല് വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി. ഞായറാഴ്ചയാണ് സംഭവം.

വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ക്ലിനിക്കിൽ പരിശോധനക്ക് കൊണ്ടുപോയത്. ക്ലിനിക്കില്‍ കയറിയപ്പോഴാണ് പേഴ്സ് മറന്നുപോയ കാര്യം  കുട്ടിയുടെ അമ്മ ഓര്‍ത്തത്. അത് എടുക്കാന്‍ പുറത്തേക്ക് പോയ സമയം ഡോക്ടര്‍ മകളുടെ വസ്ത്രത്തിനുള്ളില്‍ കൈ വയ്ക്കുന്നതും, സ്പര്‍ശിക്കുന്നതും കണ്ടതായി യുവതി ആരോപിച്ചു.

അതിജീവിതയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 354 (എ) (ലൈംഗിക പീഡനം) എന്നിവ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത് വെസ്റ്റ്) ജിതേന്ദര്‍ കുമാര്‍ മീണ പറഞ്ഞു. കുറ്റാരോപിതനായ ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest