Connect with us

Ongoing News

വിദ്യാര്‍ഥിനിയ്ക്ക് അശ്ലീല സന്ദേശം; ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍ എളയാവൂര്‍ സ്വദേശി കല്ലിങ്കല്‍ വീട്ടില്‍ ഡോ. അലന്‍ ആന്റണി (32)യെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോഴിക്കോട് | പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശയമയച്ച ഡോക്ടര്‍ അറസ്റ്റില്‍. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി കല്ലിങ്കല്‍ വീട്ടില്‍ ഡോ. അലന്‍ ആന്റണി (32)യെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടര്‍ച്ചയായി അശ്ലീല സന്ദേശമയയ്ക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്.

വിദ്യാര്‍ത്ഥിനിയുടെ ടെലഗ്രാം അക്കൗണ്ടിലേക്ക് സ്ഥിരമായി കോള്‍ ചെയ്ത് ശല്യം ചെയ്തതിന് വീട്ടുകാര്‍ ഇയാള്‍ക്ക് താക്കീത് നര്‍കിയിരുന്നുവെങ്കിലും, വീണ്ടും പ്രതി നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് ബീച്ചിലെത്തുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയോടൊപ്പം ബീച്ചില്‍ എത്തി.

പ്രതി വന്ന് പെണ്‍കുട്ടിയോട് സംസാരിച്ചുകൊണ്ടിരിക്കവേ ലൈംഗിക ഉദ്ദേശത്തോടുകൂടി കൈയില്‍ കയറി പിടിക്കുകയും എവിടെയെങ്കിലും റൂം എടുക്കാം എന്നു പറയുകയും ചെയ്തു. ഇതുകണ്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയെ തടഞ്ഞുവെച്ച് വിവരം വെള്ളയില്‍ പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest