National
യു.പിയില്‍ ഡോക്ടറെ മര്‍ദിച്ചു കൊന്നു; മുഖ്യപ്രതി ബി.ജെ.പി നേതാവിന്റെ മരുമകന്‍
ഭൂമിതര്‍ക്കം പരിഹരിക്കാനെന്ന വ്യാജേന അജയ് നാരായണ്‍ സിങ്ങ് ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ലക്‌നോ| ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടറെ മര്‍ദിച്ചുകൊന്ന കേസില്‍ ബി.ജെ.പി നേതാവിന്റെ മരുമകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതികള്‍. യു.പിയിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഘനശ്യാം ത്രിപാദി (53) എന്ന ഡോക്ടറെയാണ് ബി.ജെ.പി നേതാവ് ഗിരീഷ് നാരായണ്‍ സിങ്ങിന്റെ മരുമകനായ അജയ് നാരായണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ജയ്‌സിങ്പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറാണ് ഘനശ്യാം. ഇദ്ദേഹം അടുത്തിടെ സ്ഥലംവാങ്ങിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു.
ഭൂമിതര്‍ക്കം പരിഹരിക്കാനെന്ന വ്യാജേന ശനിയാഴ്ച വൈകീട്ട് അജയ് നാരായണ്‍ സിങ്ങ് ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരെ പരിക്കേറ്റ ഡോക്ടറെ ഓട്ടോയില്‍ കയറ്റി വീട്ടിലേക്കയച്ചു. എന്നാല്‍, വീടിനു മുന്നില്‍ ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡോക്ടറുടെ ഭാര്യ നിഷ ത്രിപാദിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികളെ പിടികൂടാനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയാല്‍ മാത്രമേ ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് കുടുംബം നിലപാടെടുത്തു. കുടുംബം പ്രതിഷേധിക്കുന്ന പശ്ചാത്തലത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്.