Kerala
സ്‌കാന്‍ റിപ്പോര്‍ട്ട് വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ചു; ആറ് പേര്‍ക്കെതിരെ കേസ്
കാര്‍ഡിയോളജിസ്റ്റ് പി കെ അശോകനെയാണ് മര്‍ദിച്ചത്.

കോഴിക്കോട് | കോഴിക്കോട്ട് ഡോക്ടറെ മര്‍ദിച്ച കേസില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി കെ അശോകനെയാണ് മര്‍ദിച്ചത്. സി ടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
സംഭവത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുമെന്ന് ഐ എം എ അറിയിച്ചിട്ടുണ്ട്.
അപലപനീയം: ആരോഗ്യ മന്ത്രി
ഡോക്ടറെ മര്‍ദിച്ചത് അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.