Kerala
തൃശൂരില്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് ഡോക്ടര്‍ മരിച്ചു
ഇന്ന് പുലര്‍ച്ചെ പൂവുത്തുംകടവ് സര്‍വ്വീസ് സഹകരണ ബേങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം.

തൃശൂര്‍ | തൃശൂര്‍ ശ്രീനാരായണപുരത്ത് ടോറസ് ലോറിക്ക് പിറകില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഡോക്ടര്‍ മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി ഡോ. പീറ്റര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൂവുത്തുംകടവ് സര്‍വ്വീസ് സഹകരണ ബേങ്കിനടുത്ത് ദേശീയ പാതയിലായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ പീറ്ററിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
---- facebook comment plugin here -----