Kerala
ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം അമിതഡോസുള്ള മറ്റൊന്ന് നല്‍കി; കണ്ണൂരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍
കുട്ടിയുടെ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍. സംഭവത്തില്‍ പഴയങ്ങാടി ഖദീജ മെഡിക്കല്‍സിനെതിരെ പോലീസ് കേസെടുത്തു.

കണ്ണൂര്‍| കണ്ണൂരിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് നല്‍കിയതായി പരാതി. ഈ മരുന്ന് കഴിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്. കുട്ടിയുടെ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊരു മരുന്ന് നല്‍കിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ മകനാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പഴയങ്ങാടി ഖദീജ മെഡിക്കല്‍സിനെതിരെ പോലീസ് കേസെടുത്തു.
---- facebook comment plugin here -----