Connect with us

National

ഏഴ് മണിക്കൂറിനുള്ളില്‍ 101 വന്ധ്യംകരണ ശസ്ത്രക്രിയകള്‍; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് എതിരെ അന്വേഷണം

Published

|

Last Updated

ബിലാസ്പൂര്‍ | ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് എതിരെ അന്വേഷണം. ഛത്തിസ്ഗഡിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ഡോ. ജിബ്‌നസ് എക്കയാണ് കൂട്ട ട്യൂബെക്ടോമി ശസ്ത്രക്രിയകള്‍ നടത്തിയത്. മെഡിക്കല്‍ നിയമങ്ങള്‍ അനുസരിച്ച് ഒരു സര്‍ജന്‍ ഒരു ദിവസം 30 ശസ്ത്രക്രിയകള്‍ മാത്രമേ നടത്താവൂ. ഇത് ലംഘിച്ചതിനാണ് അന്വേഷണം.

ഓഗസ്റ്റ് 27 ന് സര്‍ഗുജ ജില്ലയില്‍ സര്‍ക്കാര്‍ നടത്തുന്ന സൗജന്യ വന്ധ്യംകരണ ക്യാമ്പിനിടെയാണ് കൂട്ട ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയരായവരില്‍ ഭൂരിഭാഗവും പാവപ്പെട്ട ആദിവാസി സ്ത്രീകളാണ്. എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകള്‍ക്ക് ആര്‍ക്കും ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

നിരവധി സ്ത്രീകള്‍ ശസ്ത്രക്രിയക്കായി ക്യാമ്പില്‍ എത്തിയിരുന്നുവെന്നും അവരില്‍ പലരും വിദൂര ഗ്രാമങ്ങളില്‍ നിന്ന് വന്നവരായതിനാലാണ് ഒരു ദിവസം കൂടുതല്‍ ശസ്തരക്രിയകള്‍ നടത്തിയതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജിബ്‌നസ് എക്ക ഈ നടപടിക്രമത്തിനായി ധാരാളം സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്നും അവര്‍ വിദൂര ഗ്രാമങ്ങളില്‍ നിന്ന് വന്നവരാണെന്നും പതിവായി യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ശസ്ത്രക്രിയകള്‍ നടത്താന്‍ ആവശ്യപ്പെട്ടു.

 

Latest