doctor's murder
ഡോക്ടറെ കുത്തിക്കൊന്ന സംഭവം: ഡോക്ടർമാർ പണിമുടക്കിൽ
നാളെ രാവിലെ എട്ട് മണി വരെയാണ് പണിമുടക്ക്.

കൊല്ലം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിലുള്ള യുവാവ് കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ പണിമുടക്കുന്നു. നാളെ രാവിലെ എട്ട് മണി വരെയാണ് പണിമുടക്ക്. സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ എം എ), കെ ജി എം ഒ എയും അറിയിച്ചിട്ടുണ്ട്.
സർക്കാർ- സ്വകാര്യ ഡോക്ടർമാർ പണിമുടക്കില്‍ പങ്കെടുക്കും. ഒ പി ബഹിഷ്കരിച്ചാണ് സമരം. അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും സേവനം ഉണ്ടാവുക. ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും. കൊലപാതകമുണ്ടായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മുഴുവൻ ജീവനക്കാരും പണിമടുക്കുന്നുണ്ട്.
---- facebook comment plugin here -----