Connect with us

doctorate

സി കെ മുഹമ്മദ് റോഷന്‍ നൂറാനിക്ക് ഡോക്ടറേറ്റ്

മലയാളി മുസ്ലിംകള്‍ക്കിടയിലെ തിരുനബി സ്‌നേഹത്തിന്റെ സമകാലിക ആവിഷ്‌കാരങ്ങളും മുസ്ലിം കര്‍തൃത്വ രൂപീകരണവും തമ്മിലുള്ള ബന്ധത്തെ മുന്‍ നിര്‍ത്തി നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ്

Published

|

Last Updated

കോഴിക്കോട് | മലൈബാര്‍ ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഗവേഷണ വിഭാഗം ഡയറക്ടര്‍ സി കെ മുഹമ്മദ് റോഷന്‍ നൂറാനിക്ക് ഡോക്ടറേറ്റ് ലഭിച്ചു. മലയാളി മുസ്ലിംകള്‍ക്കിടയിലെ തിരുനബി സ്‌നേഹത്തിന്റെ സമകാലിക ആവിഷ്‌കാരങ്ങളും മുസ്ലിം കര്‍തൃത്വ രൂപീകരണവും തമ്മിലുള്ള ബന്ധത്തെ മുന്‍ നിര്‍ത്തി ഐ ഐ ടി മദ്രാസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സിലെ പ്രൊഫ. ആര്‍ സന്തോഷിന്റെ കീഴില്‍ നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ്.

നേരത്തേ ന്യൂഡല്‍ഹി ജാമിഅ മില്ലിയ, പുനൂര്‍ മദീനതുന്നൂര്‍, ഇസ്തമ്പൂളിലെ ഇബ്‌നു ഖല്‍ദൂന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തിയ മുഹമ്മദ് റോഷന്‍ നിലവില്‍ മര്‍കസ് ക്യൂന്‍സ് ലാന്‍ഡ് അക്കാദമിക് കോ- ഓര്‍ഡിനേറ്റര്‍ കൂടിയാണ്. നിരവധി അന്തരാഷ്ട്ര വേദികളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആക്കോട് എ വി സഫിയയുടെയും പരേതനായ സി കെ അബൂബക്കറിന്റെയും മകനാണ്. സി മുഹമ്മദ് ഫൈസിയുടെയും മൈമൂനയുടെയും മകള്‍ സി ഹാഫിസയാണ് ഭാര്യ.

Latest