Connect with us

Kerala

ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തി; പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസ്

ആശുപത്രി സംരക്ഷണ നിയമപ്രകാരം ചേലക്കര പോലീസാണ് കേസെടുത്തത്.

Published

|

Last Updated

കൊച്ചി |  താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ചേലക്കര പോലീസാണ് കേസെടുത്തത്.

ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുമുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇന്നലെ രാവിലെ 9.30നാണ് അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും സംഘം ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിയത്. ചേലക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനില്‍ക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ആന്‍വറിനെതിരെ കേസ് എടുക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിരുന്നു.

 

Latest