Kerala
ഡോക്യുമെന്ററി പ്രദര്‍ശനം; എറണാകുളം ലോ കോളജിലും വൈദ്യുതി വിച്ഛേദിച്ചു
പിറകോട്ടില്ലെന്നും പ്രദര്‍ശനവുമായി മുന്നോട്ടു പോകുമെന്നും എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍
കൊച്ചി | നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ പരാമര്‍ശങ്ങളുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ എറണാകുളം ലോ കോളജില്‍ വൈദ്യുതി വിച്ഛേദിച്ചു. കോളജ് അധികൃതരാണ് വൈദ്യുതി വിച്ഛേദിച്ചത്. എന്നാല്‍, പിറകോട്ടില്ലെന്നും പ്രദര്‍ശനവുമായി മുന്നോട്ടു പോകുമെന്നും എസ് എഫ് ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി.
അധികൃതരുടെ നടപടിക്കെതിരെ കാമ്പസില്‍ കോലം കത്തിക്കലും പ്രതിഷേധ പ്രകടനങ്ങളും നടന്നു.
ഇന്നലെ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ അധികൃതര്‍ കാമ്പസിലെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൊബൈലിലും ലാപ്‌ടോപ്പിലുമാണ് എസ് എഫ് ഐ, കെ എസ് യു സംഘടനകളിലുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടത്.
ഡോക്യുമെന്ററി കാണാനിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ എ ബി വി പി പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തു.