bbc documentary
ഡോക്യുമെന്ററി പ്രദര്‍ശനം: ബി ജെ പി തടയാന്‍ വരട്ടെയെന്ന് ഇടതുവലത് മുന്നണികള്‍
ജയിലില്‍ പോകാന്‍ തയ്യാറാണ്. അല്ലെങ്കിലും കുറച്ചുകാലമായി ജയിലിൽ പോയിട്ടെന്നും ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം | ഗുജറാത്ത് വംശഹത്യയെ സംബന്ധിച്ച ബി ബി സി ഡോക്യുമെൻ്ററി പ്രദർശനം തടയുമെന്ന ബി ജെ പിയുടെ നിലപാടിനെതിരെ ഇടതുവലത് മുന്നണികൾ. യുവമോര്‍ച്ച തടയാന്‍ വരട്ടെ, ഇവിടെ നിയമവും പോലീസുമൊക്കെയുണ്ടല്ലൊയെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സന്‍ പ്രതികരിച്ചു. പ്രദർശനത്തിന് പാർട്ടി സംരക്ഷണം നൽകുമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
സംരക്ഷണം കൊടുത്തതിന് പോലീസ് കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെയെന്ന് ജയരാജൻ പറഞ്ഞു. ജയിലില്‍ പോകാന്‍ തയ്യാറാണ്. അല്ലെങ്കിലും കുറച്ചുകാലമായി ജയിലിൽ പോയിട്ടെന്നും ജയരാജൻ പറഞ്ഞു. ഡി വൈ എഫ് ഐക്ക് വെള്ളക്കാരന്റെ മനസ്സാണ് ബി ജെ പി സംസ്ഥാന സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ഡി വൈ എഫ് ഐയുടെ കൊടി മാത്രമല്ല വെള്ള. മനസ്സും വെള്ളക്കാരുടെതാണ്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കെതിരെ ഒരു വിദേശമാധ്യമം അപവാദ പ്രചരണം നടത്തുമ്പോൾ അഭിമാനമുള്ള പൗരന്മാർ രാജ്യത്തിനൊപ്പം നിൽക്കും. പക്ഷെ ജനിതക ഘടനയിൽ തന്നെ ഒറ്റുകാരുടെ പാരമ്പര്യമുളള കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കും. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി ഈ ജനിതക വൈകല്യം കാണിച്ചിട്ടുണ്ട്. ആഗസ്റ്റ് പതിനഞ്ച് ആപത്ത് പതിനഞ്ചായതും ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതും ക്യാബിനറ്റ് മിഷന് മുന്നിൽ രാജ്യത്തിന്റെ അഖണ്ഡതയെ തള്ളിപ്പറഞ്ഞതും ചരിത്രം. വിത്തുഗുണം കാണിക്കാതെ വയ്യ കുട്ടി സഖാക്കൾക്കെന്നും എം ടി രമേശ് പറഞ്ഞു.