Connect with us

M Swaraj

രാഷ്ട്രീയത്തിലെ 'ഫാന്‍' സംസ്‌കാരത്തോട് യോജിപ്പില്ല: എം സ്വരാജ്

ഔദ്യോഗിക പേജിന് പുറമെ എന്റെ പേരിലും ചില ഫേസ്ബുക്ക് പേജ് കാണുന്നുണ്ട്; ഇതെല്ലാം എന്റെ അറിവോ, സമ്മതമോ ഇല്ലാതെ

Published

|

Last Updated

കൊച്ചി | ഫാന്‍ സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തോട് ഒട്ടും യോജിപ്പില്ലെന്ന് സി പി എം യുവനേതാവ് എം സവ്രാജ്. ഇന്നോളം താന്‍ ആരെയും ആരാധിച്ചിട്ടില്ല. ആരാധ്യനാണെന്ന് ഒരു നിമിഷം പോലും സ്വയം തോന്നിയിട്ടുമില്ല. എന്നാല്‍ എന്റെ പേര് ഉപയോഗിച്ച് ചില ഫേസ് ബുക്ക് പേജുകളും ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്റെ അറിവോ, സമ്മതമോ ഇല്ലാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും സ്വരാജ് പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് സ്വരാജ് പ്രതികരിച്ചത്.

നവ മാധ്യമങ്ങളില്‍ പരിമിതമായ തോതില്‍ മാത്രമാണ് ഇടപെടാറുള്ളത്. എല്ലാ കാര്യങ്ങളെക്കുറിച്ചും എല്ലാ ദിവസവും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത് എന്റെ ശൈലിയല്ല. വല്ലപോഴും M Swaraj എന്ന വെരിഫൈഡ് പേജിലൂടെ മാത്രമാണ് കുറിപ്പുകളിടാറുള്ളത്. ഈ പേജിലെ ഓരോ വാക്കിനും മാത്രമല്ല കുത്തിനും കോമക്കും വരെ എനിക്ക് ഉത്തരവാദിത്തമുണ്ടെന്നും സ്വരാജ് പറഞ്ഞു.

എന്റെ പേരു കൂടി ചേര്‍ത്തുകൊണ്ട് ആരൊക്കെയോ ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലും വരുന്ന അഭിപ്രായങ്ങളുടെയും പ്രയോഗങ്ങളുടെയും ഉത്തരവാദിത്വം അതു ചെയ്യുന്നവര്‍ക്കു മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പരാതിയുമായി നടക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും സ്വരാജ് വ്യക്തമാക്കി.

 

Latest