Connect with us

Editors Pick

ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി കഴിച്ചാൽ കാൻസർ വരുമോ?

സോയാബീൻ, സൺഫ്ലവർ, ധാന്യ എണ്ണകൾ പോലുള്ള ഉയർന്ന അളവിലുള്ള പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉള്ള എണ്ണകൾ ആവർത്തിച്ച് ഉപയോഗിക്കുന്നതും ചൂടാക്കുന്നതും ആരോഗ്യത്തിന് അപകടം ഉണ്ടാകും.

Published

|

Last Updated

പല വീടുകളിലും എണ്ണയിൽ പൊരിച്ച പലഹാരങ്ങളും ചിപ്സുകളും ഒക്കെ പരിചിതമാണ്. ചിപ്സുകൾ ഉണ്ടാക്കിയ എണ്ണ മീൻ പൊരിക്കാനും മറ്റുമൊക്കെ വീണ്ടും ഉപയോഗിക്കുന്നവരാണ് നമ്മൾ. ഒരുതവണ പൂരി ഉണ്ടാക്കിയ എണ്ണയിൽ എത്ര തവണ പപ്പടവും പൂരിയും ഒക്കെ വീണ്ടും വീണ്ടും മുങ്ങി കുളിക്കും എന്നതിന് ചിലപ്പോൾ കണക്കുണ്ടാകില്ല. എന്നാൽ ഈ രീതി അപകടകരമാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അഥവാ ഐസി എംആർ പറയുന്നത്.

സോയാബീൻ, സൺഫ്ലവർ, ധാന്യ എണ്ണകൾ പോലുള്ള ഉയർന്ന അളവിലുള്ള പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉള്ള എണ്ണകൾ ആവർത്തിച്ച് ഉപയോഗിക്കുന്നതും ചൂടാക്കുന്നതും ആരോഗ്യത്തിന് അപകടം ഉണ്ടാകും. ഇങ്ങനെ ചൂടാക്കുമ്പോൾ പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഓക്സിഡേഷനുകളിലേക്ക് നയിക്കുന്നു. ഇത് ശരീരത്തിന് ഹാനികരം ആവുകയും, വിഷാംശമുള്ള സംയുക്തങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഇതിൽ നിന്നെല്ലാം ഹൃദയസംബന്ധമായ അസുഖങ്ങൾ വർദ്ധിക്കാം എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

സസ്യ എണ്ണകൾ ആവർത്തിച്ചു ചൂടാക്കുമ്പോൾ പോളി സൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബൺ, ആൽബിഹേഡുകൾ, ആക്രിലമേറ്റ് തുടങ്ങിയ അപകടകരമായ സംയുക്തങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. ഇതിലുള്ള ഒരുപാട് അംശങ്ങൾ ഡിഎൻഎ നശിപ്പിക്കുകയും അത് ക്യാൻസറിന് കാരണമാവുകയും ചെയ്യും.

എന്നാൽ ഒലീവ് ഓയിൽ കനോല ഓയിൽ പോലെയുള്ളവയും ഉയർന്ന പൂരിത കൊഴുപ്പ് അടങ്ങിയ വെളിച്ചെണ്ണ പോലെയുള്ള ഓയിലുകളും വീണ്ടും ചൂടാക്കിയാലും അത്ര അപകടകരമല്ല എന്നാണ് ഐ സി എം ആർ പറയുന്നത്. ഒലിവ് ഓയിൽ, അവക്കാഡോ ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയവ അപകട സാധ്യതകൾ കുറയ്ക്കുന്നുവെന്നും വിദഗ്ധർ പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതെ പാചകത്തിന് എപ്പോഴും ഫ്രഷ് ആയ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വറുത്തെടുക്കുന്നതിന് പകരം സ്റ്റീമിങ്, ബേക്കിംഗ്, ഗ്രില്ലിങ് പോലെയുള്ള രീതികളും പരീക്ഷിക്കാവുന്നതാണ്.