Connect with us

Health

ഡ്രൈ ഫ്രൂട്ടുകള്‍ കുതിര്‍ത്ത് കഴിച്ചാല്‍ ഫാറ്റ് കുറയുമോ

പ്രോട്ടീന്‍, നാരുകള്‍, ധാരാളം വിറ്റാമിന്‍സ് എന്നിവ അടങ്ങിയതാണ് ഡ്രൈ ഫ്രൂട്ടുകള്‍.

Published

|

Last Updated

യാത്രകളിലും റമസാനിലും എല്ലാം നമ്മള്‍ കൂടെ കൂട്ടുന്ന ഒരു ഘടകമാണ് ഡ്രൈ ഫ്രൂട്ടുകള്‍. ഡ്രൈ ഫ്രൂട്ടുകള്‍ മാത്രമല്ല നട്‌സുകളും നമുക്ക് പ്രിയങ്കരം തന്നെ. എന്നാല്‍ കുതിര്‍ത്തു കഴിക്കുന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഫ്രൂട്ടുകള്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനത്തെ ഒരുപാട് പ്രോത്സാഹിപ്പിക്കും എന്ന് നമുക്കറിയാം. എന്നാല്‍ ഇത് നമ്മുടെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രോട്ടീന്‍ മാത്രമായിരിക്കും നമ്മുടെ ശരീരത്തിലെത്തുന്നത്.

പ്രോട്ടീന്‍, നാരുകള്‍, ധാരാളം വിറ്റാമിന്‍സ് എന്നിവ അടങ്ങിയതാണ് ഡ്രൈ ഫ്രൂട്ടുകള്‍. കുതിര്‍ത്ത് കഴിക്കുന്നത് പോളിഫെനോളിന്റെ അളവ് കുറക്കാനും അയേണ്‍, സിങ്ക്, കാത്സ്യം എന്നിവയുള്‍പ്പെടെയുള്ള പ്രോട്ടീനുകളെ ആഗിരണം ചെയ്യാനുള്ള ബോഡിയുടെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നട്‌സുകളും പയര്‍ വര്‍ഗങ്ങളും എട്ട് മണിക്കൂര്‍ വരെ കുതിര്‍ക്കാന്‍ വെക്കുന്നതും നല്ലതാണ്. പോഷകങ്ങളും ഗുണങ്ങളും ഒരുപാടുണ്ടെന്ന് കരുതി ചുമ്മാ ബോക്‌സിലിട്ട് പെറുക്കി പെറുക്കി കഴിക്കുന്നതിനു പകരം ഡ്രൈ ഫ്രൂട്ടുകളും നട്ട്‌സുകളും ഇനി കുതിര്‍ത്ത് കഴിച്ചുനോക്കൂ ഇരട്ടിയാണ് ഗുണം.

 

 

---- facebook comment plugin here -----

Latest