Connect with us

Editors Pick

കുട്ടി മറ്റുള്ളവരെ അടിച്ചു വേദനിപ്പിക്കുന്നുണ്ടോ? ആ ശീലം മാറ്റിയെടുക്കാം...

വികാരങ്ങളുടെ ഭാഷ അവരെ പഠിപ്പിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി.

Published

|

Last Updated

നിങ്ങളുടെ കുട്ടി ഒരു കുസൃതി കുറുമ്പനും അതിനൊപ്പം മറ്റുള്ളവരെ നന്നായി ഉപദ്രവിക്കുന്നവനുമാണോ? ഈശീലം മറ്റു കുട്ടികളുടെ അല്ലെങ്കിൽ ആളുകളുടെ ശരീരം വേദനിപ്പിക്കുന്നതിനോടൊപ്പം നിങ്ങളുടെ മനസ്സും വേദനിപ്പിക്കും. ഈ ശീലം മാറ്റിയെടുക്കാൻ ചിലവഴികൾ ഉണ്ട്. ചെറിയ വഴി തിരിച്ചു വിടലുകളിലൂടെ കുട്ടിയെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും.

കുട്ടികൾ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് പോലെയുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അത് അവരുടെ വികാരങ്ങൾ ആശയവിനിമയം നടത്താൻ പാടുപെടുന്നതാണ്. അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകൾ ഉപയോഗിക്കാൻ പഠിപ്പിക്കുക.

നിരാശയോ ദേഷ്യമോ അമിത സമ്മർദ്ദമോ അനുഭവപ്പെടുമ്പോൾ കുട്ടികൾ പലപ്പോഴും മറ്റുള്ളവരെ ആക്രമിക്കുകയാണ് ചെയ്യുന്നത്. അവർക്ക് ഈ വികാരങ്ങൾ എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. വികാരങ്ങളുടെ ഭാഷ അവരെ പഠിപ്പിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. ഉദാഹരണമായി എന്റെ കളിപ്പാട്ടം എടുക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട് എന്ന് പറയാൻ കുട്ടിയെ പഠിപ്പിക്കുക ഒരു പ്രധാന കാര്യമാണ്.

  • ബദൽ മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുക

ദേഷ്യം വരുമ്പോൾ അത് നിയന്ത്രിക്കാനും അടിക്കാതിരിക്കാനും ഉള്ള ബദൽ മാർഗ്ഗങ്ങൾ കുട്ടിക്ക് പരിചയപ്പെടുത്തേണ്ടത് പ്രധാനമാണ്. മുതിർന്നവർ ചെയ്യുന്നത് പോലെ ദീർഘശ്വാസം എടുക്കുകയോ നടക്കുകയോ ഒക്കെ ചെയ്ത് ദേഷ്യം നിയന്ത്രിക്കാം എന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക.

  • പങ്കിടുന്നതിന്റെ പ്രാധാന്യം പറയുക

അടിക്കണമെന്ന് തോന്നിയേക്കാവുന്ന സാഹചര്യങ്ങളിൽ മറ്റുള്ളവരുടെ വികാരം കൂടി പങ്കിടാൻ കുട്ടിയെ പ്രേരിപ്പിക്കുക. കളിപ്പാട്ടങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ അവർ പലപ്പോഴും അടി ഉണ്ടാക്കാറുണ്ട്. എല്ലാ സാധനങ്ങളും പങ്കിട്ട് എങ്ങനെ നല്ല രീതിയിൽ മുന്നോട്ടു പോകാം എന്ന് അവരെ പഠിപ്പിക്കാം.

  • കുട്ടികൾ ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തി ഒഴിവാക്കാൻ ശ്രമിക്കുക

നിങ്ങളുടെ കുട്ടി മറ്റുള്ളവരെ അടിക്കുന്നതിനു മുൻപ് എന്താണ് സംഭവിക്കുന്നത് എന്ന് നിരീക്ഷിക്കാൻ ശ്രമിക്കുക. അവർ ക്ഷീണിതരാണോ വിശക്കുന്നുണ്ടോ ബുദ്ധിമുട്ടുള്ള ഒരു ജോലിയിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞില്ലേ അങ്ങനെ അങ്ങനെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഉത്തരം കണ്ടെത്തേണ്ടതാണ്.

  • ഒരിക്കലും തിരിച്ചടിക്കാതിരിക്കുക

കുട്ടികൾ നിങ്ങളെ അടിക്കുകയാണെങ്കിലും ഒരിക്കലും അവരെ തിരിച്ചടിക്കാതിരിക്കുകയാണ് ശരിയായ രീതി. അവരെ ഒരു പാഠം പഠിപ്പിക്കാൻ തിരിച്ചടിക്കാൻ തോന്നിയേക്കാം. എന്നാൽ ഈ പ്രതികരണം ശാരീരിക ബലപ്രയോഗം സ്വീകാര്യമായ പ്രതികരണം ആണെന്ന് അവർ മനസ്സിലാക്കുന്നു. പകരം ഇത്തരം അവസ്ഥകളിൽ ശാന്തത പാലിക്കുകയും അടിക്കുന്നത് അനുവദനീയമല്ല എന്ന് ഉറച്ചു പറയുകയും ചെയ്യുക.

ഇങ്ങനെയൊക്കെ ചെയ്തിട്ടും കുട്ടി മറ്റുള്ളവരെ ആക്രമിക്കുന്ന ശീലം തുടരുന്നുണ്ടെങ്കിൽ കുട്ടിയെ ഒരു ചൈൽഡ് സ്പെഷലിസ്റ്റിനെ കാണിക്കേണ്ടത് അത്യാവശ്യമാണ്.

Latest