Connect with us

Kerala

പാലക്കാട് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരു ആണ്‍കുട്ടി പോലും ഇല്ലേ?; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പദ്മജ വേണുഗോപാല്‍

പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ മുരളീധരനു സീറ്റ് നിഷേധിച്ചുവെന്നും പത്മജ

Published

|

Last Updated

കൊച്ചി |  പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചതിനെതിരെ കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പദ്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന് പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്ന് പദ്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂവെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവച്ച് പത്മജ കുറിച്ചു. പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ മുരളീധരനു സീറ്റ് നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു

പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പാലക്കാട്‌ ശ്രീ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു.പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു .ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന് .പറഞ്ഞത് ശരിയായില്ലേ ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട

 

---- facebook comment plugin here -----

Latest