Connect with us

Kerala

വേലി തന്നെ വിളവ് തിന്നുന്നോ; സി ഐ പ്രതിയായ ബലാത്സംഗക്കേസില്‍ പോലീസിനെ വിമര്‍ശിച്ച് പി കെ ശ്രീമതി

തൃക്കാക്കര സി ഐ. സുനു സ്ഥിരം കുറ്റവാളിയാണെന്ന് ശ്രീമതി ഫേസ് ബുക്ക് പോസ്റ്റില്‍.

Published

|

Last Updated

തിരുവനന്തപുരം | സി ഐ പ്രതിയായ ബലാത്സംഗക്കേസില്‍ പോലീസിനെ വിമര്‍ശിച്ച് സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. വേലി തന്നെ വിളവ് തിന്നുകയാണോ എന്ന് അവര്‍ ചോദിച്ചു. തൃക്കാക്കര സി ഐ. സുനു സ്ഥിരം കുറ്റവാളിയാണെന്നും ശ്രീമതി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കൂട്ടബലാത്സംഗ കേസിലാണ് സുനു പിടിയിലായത്. കേസില്‍ മൂന്നാം പ്രതിയാണ് കൊച്ചി മരട് സ്വദേശിയായ സുനു. തൃക്കാക്കര സ്റ്റേഷനില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഉള്‍പ്പെടെ ആറുപേരാണ് പ്രതികള്‍.

തൃക്കാക്കരയിലും കടവന്ത്രയിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും മൊഴിയിലുണ്ട്. മുളവുകാട് സി ഐ ആയിരിക്കെ ബലാത്സംഗ കേസില്‍ സുനു പ്രതിയായിരുന്നു.

Latest