Connect with us

Health

മുഖക്കുരുവിന് ഉപയോഗിക്കുന്ന ട്രെറ്റിനോയിൻ മുടി വളർത്തുമോ?

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന റീലുകൾക്ക് പിന്നിലെ സത്യം എന്ത്?

Published

|

Last Updated

മുഖക്കുരുവും മുടികൊഴിച്ചിലും എല്ലാം ആളുകളെ വല്ലാതെ അലട്ടുന്ന പ്രശ്നങ്ങൾ ആണ്. ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം പ്രതിവിധി തേടി യൂട്യൂബിനെയും ഇൻസ്റ്റഗ്രാമിനെയും മറ്റ് സൈറ്റുകളെയും ഒക്കെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും.

മുടിയുടെ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്നവരാണ് ഇതിൽ കൂടുതൽ പേരും. ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നതിനോടൊപ്പം സിറം പുരട്ടലും പ്രത്യേക ഹെയർ ട്രീറ്റ്മെന്റുകളും വരെ എത്തി നിൽക്കുന്നുണ്ട് മുടിയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ. ഇപ്പോൾ മുടികൊഴിച്ചിൽ തടയാൻ മറ്റൊരു വീട്ടുവൈദ്യമായി ഇന്റർനെറ്റിൽ അലയടിച്ചു കൊണ്ടിരിക്കുന്നത് ട്രെറ്റിനോയിൻ എന്ന ഓയിൻമെന്റ് ആണ്. ശരിക്കും എന്താണ് ഈ ഓയിൻമെന്റ് എന്ന് ഒന്ന് പരിശോധിക്കാം.

ട്രെറ്റിനോയിൻ ഒരു വിറ്റാമിൻ എ ഡെറിവേറ്റീവും ഒരു തരം റെറ്റിനോയിഡുമാണ്. ഇത് മുഖക്കുരുവിന്റെ ചികിത്സക്ക്‌ പ്രാഥമികമായി നിർദ്ദേശിക്കപ്പെടുന്നു. ഇത് ഉപയോഗിക്കുന്നത് വഴി ചർമ്മത്തിന് ധാരാളം ഗുണങ്ങൾ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു:

  • മുഖക്കുരു കുറയ്ക്കുന്നു
  • കൊളാജൻ ഉത്പാദനം ഉത്തേജിപ്പിക്കുന്നു
  • മൃതകോശങ്ങളെ പുറന്തള്ളി പുതിയ സജീവ കോശങ്ങളെ പ്രമോട്ട് ചെയ്യുന്നു
  • ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നു.
  • ഹൈപ്പർപിഗ്മെൻ്റേഷൻ കുറക്കുന്നു.
  • മുഖത്തെ സുഷിരങ്ങളിലെ അഴുക്ക് കളയുന്നു.
  • ഇലാസ്തികത, ദൃഢത എന്നിവ മെച്ചപ്പെടുത്തുകയും നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു

മുഖക്കുരു ഉള്ള ശരീരഭാഗങ്ങളിൽ രാത്രിയിൽ ഈ ഓയിൻമെന്റ് പുരട്ടാനാണ് ചർമ്മ വിദഗ്ധർ നിർദ്ദേശിക്കാറുള്ളത്. കാരണം ഇത് സൂര്യപ്രകാശത്തിൽ സെൻസിറ്റീവ് ആവുകയും മുഖത്ത് ചുവപ്പുനിറം പൊള്ളൽ നേരിയ തോതിൽ പുറം തൊലി പൊളിയിൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

എന്നാൽ ഈ ഓയിൻമെന്റ് മുടി വളർച്ചയ്ക്ക് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ട്രെറ്റിനോയിനിന്റെ ചില സവിശേഷതകൾ മുടിയുടെ വളർച്ചയ്ക്കും സഹായിക്കും. റെറ്റിനോയിഡുകൾ മുടിയുടെ വളർച്ചയ്ക്ക് യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.

സെലിബ്രിറ്റി കോസ്മെറ്റിക് ധർമറ്റോളജിസ്റ്റും കോസ്മോഡൽമ ക്ലിനിക്കിന്റെ സ്ഥാപകയുമായ ഡോക്ടർ ചിത്ര വി ഒരു സ്വകാര്യസ്ഥാപനത്തിന് കൊടുത്ത അഭിമുഖത്തിൽ പറയുന്നത് ഈ ഓയിൻമെന്റ് മുടി വളർച്ചയെ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്നാണ്. പ്രത്യേകിച്ച് മിനോക്സിഡിലിനൊപ്പം ഉപയോഗിക്കുമ്പോൾ ഇത് കൂടുതൽ ഫലപ്രദമാണെന്നും ഡോക്ടർ ചിത്ര ആനന്ദ് പറയുന്നു. ഇത് ധമനികളെ വികസിപ്പിച്ച് ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കാൻ ഓറൽ മിനോക്സിഡിന് ഉപയോഗിക്കുമ്പോൾ ഇത് തലയോട്ടിയിൽ പ്രയോഗിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിവളർച്ചയെ ഉദ്ദേശിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും മിനോക്സിഡില്‍ എല്ലാവർക്കും ഫലപ്രദമല്ല. കാരണം ഇത് പുതിയ മുടി വളർച്ചയെ നേരിട്ട് പ്രോത്സാഹിപ്പിക്കുന്നില്ല. പകരം മുടി വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഈ രീതി എല്ലാ വ്യക്തികളുടെയും മുടികൊഴിച്ചിലിന് മുടി വളർച്ചക്കോ പരിഹാരമാകില്ല അതുകൊണ്ട് ഈ മാർഗം എപ്പോഴും ഫലപ്രദമാകണമെന്നില്ല എന്നും ചിത്ര പറയുന്നു. അതുകൊണ്ടുതന്നെ മുടികൊഴിച്ചിലിന് ഫലപ്രദമായ രീതിയായി ഇതിനെ കാണാൻ പറ്റില്ല.

ട്രെറ്റിനോയിന്റെ അമിതമായ ഉപയോഗം ആളുകളിൽ പലതരം പാർശ്വഫലങ്ങളും ഉണ്ടാക്കുമെന്നും ഇത് മുഖത്തും മുടിയിലും ഒക്കെ മോശം രീതിയിലും പ്രവർത്തിച്ചേക്കാം എന്നും ഡർമറ്റോളജിസ്റ്റുകൾ പറയുന്നു. അതുകൊണ്ടുതന്നെ റിൽസുകളിൽ കണ്ട് ചാടിപ്പിടിച്ച് അങ്ങ് ഉപയോഗിക്കേണ്ട. മറിച്ച് ആദ്യം ഒരു ഡോക്ടറെ സമീപിച്ച് നിങ്ങളുടെ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തുകയാണ് വേണ്ടത്.

Latest