Connect with us

Infotainment

നിങ്ങളുടെ ഫോണ്‍ ചൂടാകുന്നോ; ഈ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം

തൃശൂരില്‍ എട്ട് വയസ്സുകാരിയുടെ ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിൽ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ

Published

|

Last Updated

തിരുവനന്തപുരം | മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരില്‍ എട്ട് വയസ്സുകാരിയുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. പലപ്പോഴും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച വാര്‍ത്തകള്‍ പലതവണ മലയാളി വായിച്ചിട്ടുണ്ടെങ്കിലും മരണം അത്യപൂര്‍വമാണ്.

  • ഈ സാഹചര്യത്തില്‍ പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്. 

     നിർദേശങ്ങൾ

  • ഫോണ്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാതിരിക്കുക. ചാര്‍ജിംഗില്‍ ഇട്ടുകൊണ്ടു ഫോണില്‍ സംസാരിക്കുന്ന ശീലമുണ്ടെങ്കില്‍ അവസാനിപ്പിക്കുക.
  • രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജിംഗിനു കുത്തിയിടാതിരിക്കുക.
  • ഒരു കാരണവശാലും ഫോണ്‍ തലയണയുടെ അടിയില്‍ വെച്ചുകൊണ്ടു ചാര്‍ജിംഗിനിടരുത്. ചാര്‍ജിംഗ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മര്‍ദ്ദവും ചൂടും കൂടിയാവുമ്പോള്‍ അപകട സാധ്യതയേറുന്നു.
  • ചാര്‍ജിംഗിനിടെ ഫോണ്‍ അമിതമായി ചൂടാവുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ചാര്‍ജിംഗ് അവസാനിപ്പിക്കുക. ഫോണ്‍ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാര്‍ജ് ചെയ്യുക.

 

---- facebook comment plugin here -----

Latest