Connect with us

Kerala

ആളുകളെ നായയെ കൊണ്ട് കടിപ്പിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

ചെറിയ കുട്ടികള്‍ ഉള്ളതിനാല്‍ നായയെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ'ന്നു സക്കീര്‍ വിലക്കിയിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  സമീപവാസിയെ നായയെ വിട്ടു കടിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. കമ്രാന്‍ സഫീറെന്ന യുവാവാണ് പിടിയിലായത്. മൂന്ന് ദിവസമായി ഒളിവില്‍ കഴിയുന്നതിനിടെ പ്രതി ചാന്നാങ്കരയില്‍ വച്ചാണ് പിടിയിലായത്. കഠിനംകുളം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കഠിനംകുളം ചിറയ്ക്കല്‍ താമസിക്കുന്ന സക്കീറിനാണ് നായയുടെ കടിയേറ്റത്. സമീപത്തുനിന്ന അതിഥി തൊഴിലാളിക്കും കടിയേറ്റിരുന്നു.

കഴിഞ്ഞദിവസം വൈകീട്ട് 4 മണിയോടെയാണ് സംഭവം. സഫീര്‍ നായയുമായി വീടിനു സമീപത്തുകൂടി നടക്കുമ്പോള്‍ വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതിനാല്‍ നായയെ സുരക്ഷിതമില്ലാതെ കൊണ്ടുപോകരുതെ’ന്നു സക്കീര്‍ വിലക്കിയിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ നായയുമായി സക്കീറിന്റെ വീട്ടില്‍ എത്തി കടിപ്പിച്ചു എന്നാണ് പരാതി. പുറത്തേക്ക് വരുമ്പോള്‍ അതു വഴി പോയ അതിഥി തൊഴിലാളിയെയും നായ കടിച്ചു. സക്കീര്‍ കഠിനംകുളം പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രതി സക്കീറിന്റെ വീടിനു മുന്നില്‍ എത്തി കൈയില്‍ കരുതിയ പെട്രോള്‍ തറയില്‍ ഒഴിച്ച് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും. ചെയ്തിരുന്നു. ലഹരി വസ്തു വില്‍പന കേസില്‍ ജയിലില്‍ ആയ സഫീര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്

Latest