Kerala
കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നായശല്ല്യം രൂക്ഷം
പേപ്പട്ടിയുടെ ലക്ഷണങ്ങള്‍ കാണിച്ച നായകളും യാത്രക്കാരെ നിരന്തരം കടിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു.
കൊട്ടാരകര | കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നായ ശല്ല്യം രൂക്ഷം. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നായകള്‍ പെറ്റുപെരുകുകയാണ്. നായകള്‍ പിന്നാലെ ഓടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍പാളത്തില്‍ വീണ് പരിക്കേല്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ജീവനക്കാരും റെസ്‌ക്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് യാത്രക്കാരെ കടിക്കാന്‍ ശ്രമിച്ച പേപ്പട്ടിയെ പിടികൂടിയിട്ടും നഗരസഭാ അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് നായകളെ മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. പേപ്പട്ടിയുടെ ലക്ഷണങ്ങള്‍ കാണിച്ച നായകളും യാത്രക്കാരെ നിരന്തരം കടിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു.ഈ വിവരം നഗരസഭയെ അറിയിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായിരുന്നില്ല. പിന്നീട് റെസ്‌ക്യു ഉദ്യോഗസ്ഥരാണ് നായകളെ പിടികൂടിയത്.
ബിജെപി പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയും നായകളെ നഗരസഭയില്‍ എത്തിച്ച് പ്രതിഷേധിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നഗരസഭ വിഷയത്തില്‍ ഇടപെട്ടതും നായകളെ ഉഗ്രന്‍കുന്നിലെ ഷെല്‍ട്ടറിലേക്ക് മാറ്റിയതും.