Ongoing News
ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചു; ഈ വർഷം 4,099 റിയാല്‍ മുതല്‍ 13,265 റിയാല്‍ വരെയുള്ള നാല് പാക്കേജുകള്‍
ഈ വര്ഷം രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ മൂന്ന് തവണകളായാണ് പണമടക്കേണ്ടത്
മക്ക | സഊദി ഹജ്ജ്, ഉംറ മന്ത്രാലയം 2024-ലെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചു
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി കഴിയുന്ന സഊദി പൗരന്മാര്‍ക്കും വിദേശകള്‍ക്കും നുസുക്ക് ആപ്ലിക്കേഷന്‍ വഴിയോ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ http://Localhaj.haj.gov.sa എന്ന ലിങ്ക് വഴിയും ഹജ്ജിന് അപേക്ഷിക്കമെന്ന് മന്ത്രാലയം അറിയിച്ചു
4,099 റിയാല്‍ മുതല്‍ 13,265 റിയാല്‍ വരെയുള്ള നാല് പാക്കേജുകളാണ് ഈ വർഷം ഉണ്ടായിരിക്കുക . രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ മൂന്ന് തവണകളായാണ് പണമടക്കേണ്ടത് . രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് കാണുന്ന തുകയുടെ ഇരുപത് ശതമാനമാണ് ആദ്യ ഘട്ടത്തില്‍ അടക്കേണ്ടത്.
ഏറ്റവും കുറഞ്ഞതുകയായ എകണോമി പാക്കേജില്‍ അപേക്ഷിക്കുന്നവര്‍ക്ക് മിനായില്‍ തമ്പ് സൗകര്യം ഉണ്ടായിരിക്കില്ല . മുസ്ദലിഫ, അറഫ തുടങ്ങിയ പ്രദേശങ്ങളില്‍ പരിമിതമായ യാത്രാ, താമസ സൗകര്യങ്ങളായിരിക്കും ഉണ്ടായിരിക്കുക . മറ്റ് മൂന്ന് പാക്കേജുകള്‍ തിരഞ്ഞടുക്കുന്നവര്‍ക്ക് മിനയിലും , അറഫയിലും മുസ്ദലിഫയിലും മഴുവന്‍ സൗകര്യങ്ങളും ലഭ്യമായിരിക്കും