Connect with us

Shooting

അമേരിക്കയില്‍ വീട്ടിനുള്ളില്‍ വെടിവെപ്പ്; അഞ്ച് പേര്‍ മരിച്ചു

ഇയാള്‍ മദ്യപിച്ച് വീടിന് സമീപം വെടിവെപ്പ് നടത്തുകയായിരുന്നു.

Published

|

Last Updated

ടെക്‌സസ്| അമേരിക്കയിലെ ടെക്‌സസില്‍ ആയുധധാരി നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു വീട്ടിലാണ് വെടിവെപ്പ് നടത്തിയത്. മരിച്ചവരില്‍ എട്ട് വയസ്സുള്ള കുട്ടിയുമുണ്ട്.

രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് കുട്ടികളുടെ മുകളിലായിരുന്നു സ്ത്രീകളുടെ മൃതദേഹങ്ങളുണ്ടായിരുന്നത്. ഈ കുട്ടികള്‍ ജീവനോടെ രക്ഷപ്പെട്ടു. ഹൂസ്റ്റണിന്റെ വടക്കുകിഴക്ക് 70 കി മീ മാറി ക്ലീവെലാന്‍ഡിലാണ് സംഭവം.

മെക്‌സിക്കന്‍ പൗരനാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി പ്രാദേശിക ഷറീഫിന്റെ ഓഫീസ് അറിയിച്ചു. ഇയാളെ പിടികൂടാനായിട്ടില്ല. സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചായിരുന്നു വെടിവെപ്പ്. ഇയാള്‍ മദ്യപിച്ച് വീടിന് സമീപം വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവെക്കരുതെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ മദ്യപിച്ച ഇയാള്‍ വീട്ടിനകത്ത് കയറി വെടിവെക്കുകയായിരുന്നു. പത്ത് പേരാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്.

Latest