കേരളം ഓണക്കാലത്തിന്റെ ആഘോഷത്തിലായിരുന്ന ദിവസങ്ങളില്‍ മനസ്സിനെ മുറിവേല്‍പ്പിച്ച ചില മരണങ്ങള്‍ അരങ്ങേറി. അതൊക്കെയും ഗാര്‍ഹിക പീഡനം വഴിയുള്ള മരണങ്ങളായിരുന്നു. ഓണാഘോഷം പൂര്‍ത്തീകരിച്ച ഇന്നും ഒരു മരണവാര്‍ത്തയുണ്ടായി. ഇടുക്കി ഉപ്പുതറയില്‍
പത്തുമാസം മുന്‍പു വിവാഹിതയായ യുവതിയെയാണ് ഓണപ്പിറ്റേന്ന് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പില്‍ കുട്ടപ്പന്‍-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ ഷീജ എന്ന 27 കാരിയാണു മരിച്ചത്.
ഗാര്‍ഹിക പീഢനത്തിന്റെ ഇരകളായി ഭര്‍തൃവീട്ടില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതിന്റെയോ കൊല്ലപ്പെട്ടതിന്റെയോ വാര്‍ത്തകളാണ് ഒന്നിനു പിറകെ ഒന്നായി അടുത്തടുത്ത ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
വീഡിയോ കാണാം
---- facebook comment plugin here -----