Connect with us

Ongoing News

ഗാര്‍ഹിക പീഡനം; യുവാവ് അറസ്റ്റില്‍

തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രതീഷ് (37) നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | ഗാര്‍ഹിക പീഡനത്തിന് യുവാവ് അറസ്റ്റില്‍. തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രതീഷ് (37) നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. 2013 സെപ്തംബര്‍ നാലിന് നിയമപ്രകാരം വിവാഹിതനായിരുന്നു രതീഷ്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങിയ യുവാവ് ഭാര്യക്ക് ചെലവിനും പണം നല്‍കാറില്ലായിരുന്നു.

ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര പീഡനങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞ മാസം 14ന് യുവതി കോയിപ്രം പോലീസിനെ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് കേസെടുത്തു. പ്രാഥമികാന്വേഷണത്തില്‍ പോലീസ് ഇരുവീടുകളിലും എത്തി വിശദമായ പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ആറന്മുള സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി കോടതിയില്‍ സമര്‍പ്പിച്ചു.

ഇതിനിടയില്‍ ഇന്നലെ രാത്രി രതീഷിനെ വീടിനു സമീപത്തു നിന്നും പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ എ എസ് ഐമാരായ സുധീഷ്, വിനോദ്, എസ് സി പി ഒ. ജോബിന്‍ ജോണ്‍ എന്നിവരാണ് ഉള്ളത്. രണ്ടാം പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.

 

Latest