Connect with us

International

പ്രതികാരം മൂത്ത് അന്ധരാകരുത്; 9/11ന് ശേഷം അമേരിക്കക്ക് തെറ്റുപറ്റി; ഇസ്റാഈലിനെ ഉപദേശിച്ച് ബൈഡൻ

ഇന്ന് രാവിലെയാണ് ജോ ബൈഡൻ ഇസ്റാഈലിൽ എത്തിയത്.

Published

|

Last Updated

ടെൽ അവീവ് | പ്രതികാരത്താൽ അന്ധരാകരുതെന്നും സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കക്ക് സംഭവിച്ച തെറ്റുകൾ ആവർത്തിക്കരുതെന്നും ഇസ്റാഈലിനെ ഉപദേശിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്റാഈൽ സന്ദർശനത്തിനിടെയാണ് ബൈഡന്റെ ഉപദേശം.

‘നിങ്ങൾക്ക് പ്രതികാര ദാഹം അനുവഭവപ്പെടുമ്പോൾ ഞാൻ ഒരു മുന്നറിയിപ്പ് നൽകുന്നു. പ്രതികാരം നിങ്ങളെ വിഴുങ്ങിക്കളയരുത്. 9/11 ന് ശേഷം ഞങ്ങൾ അമേരിക്കയിൽ രോഷാകുലരായി. ഞങ്ങൾ നീതി തേടിയപ്പോഴും നീതി നേടിയപ്പോഴും ഞങ്ങൾക്കും തെറ്റുകൾ സംഭവിച്ചു’- ജോ ബൈഡൻ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ജോ ബൈഡൻ ഇസ്റാഈലിൽ എത്തിയത്. ഗസ്സയിൽ ഇന്നലെ ആശുപത്രിക്ക് നേരയുണ്ടായ ആക്രമണം ഇസ്റാഈലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണെന്ന് കരുതുന്നില്ലെന്നും മറ്റേ ടീമായിരിക്കും അതിന് പിന്നിലെന്നും ബൈഡൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു.

യുദ്ധസമയത്ത ഇസ്റാഈൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡൻ.

Latest