Connect with us

National

ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരില്‍ ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തരുത്: ഫാറൂഖ് അബ്ദുള്ള

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ അക്രമിച്ച സംഭവത്തിലായിരുന്നു പ്രതികരണം

Published

|

Last Updated

ന്യൂഡല്‍ഹി | ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ അക്രമിച്ച ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരില്‍ ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാവില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള.

ഒരു മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല. ഒരു ഇന്ത്യക്കാരന്‍ യുകെയില്‍ എന്തെങ്കിലും മോശം ചെയ്താല്‍ അതിന് ഇന്ത്യയെ മുഴുവന്‍ കുറ്റപ്പെടുത്തുമോ? അമേരിക്കയില്‍ എത്ര അനധികൃത ഇന്ത്യക്കാര്‍ ഉണ്ട്? പ്രസിഡന്റ് ട്രംപ് കണക്കുകള്‍ പുറത്തുവിട്ടു. അതിനെ എന്ത് വിളിക്കുമെന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു.

ജനുവരി 16 ന് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു സെയ്ഫ് അലി ഖാന് ആക്രമിയുടെ കുത്തേല്‍ക്കുന്നത്. കുഞ്ഞിനെ ഉപദ്രവിക്കാനെത്തിയ ആക്രമിയെ തടയുന്നതിനിടെ ആറു തവണയാണ് നടനെ പ്രതി കുത്തിപരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ നട്ടെലിന് ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെയാണ് നടന്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്. വെള്ള ഷര്‍ട്ടും ജീന്‍സും കൂളിങ് ഗ്ലാസും ധരിച്ച് ആരാധാകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഇറങ്ങി വന്നത്.

അതേസമയം, പ്രതി മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിനെ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.നേരം പുലരും മുന്‍പായിരുന്നു തെളിവെടുപ്പ്. ആദ്യം പ്രതിയെ ബാന്ദ്രാ റെയിവേ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് നടന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി. ഫയര്‍ എക്‌സിറ്റ് ഗോവണി വഴിയും ഏഴാം നിലയില്‍ എത്തിയെന്നും അവിടെ നിന്ന് പൈപ്പില്‍ വലിഞ്ഞ് കയറിയെന്നുമാണ് പ്രതിയുടെ മൊഴി. അക്കാര്യങ്ങള്‍ പൊലീസ് പുനരാവിഷ്‌കരിച്ചു. തുടര്‍ന്ന് നടനുമായുണ്ടായ സംഘര്‍ഷം പ്രതീകാത്മകമായി വീണ്ടും അവതരിപ്പിച്ചു.

ഗോവണി, കുളിമുറിയുടെ ജനല്‍, പൈപ്പ് എന്നിവിടങ്ങളില്‍ നിന്ന് പ്രതിയുടെ 19 വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതും നിര്‍ണായക തെളിവായി. നാട്ടിലേക്ക് പോകുന്നതിന് പണം കണ്ടെത്താനാണ് മോഷണത്തിന് ശ്രമിച്ചതെന്നും പ്രതി മൊഴി നല്‍കി. താന്‍ ബംഗ്ലാദേശില്‍ ഗുസ്തി താരമാണെന്നും ഇയാള്‍ പറഞ്ഞു. കുറ്റകൃത്യം നടത്താന്‍ പുറത്ത് നിന്ന് പ്രതിക്ക് സഹായം കിട്ടിയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

 

Latest