Connect with us

Kerala

പ്രതിസന്ധിയിലാകുമ്പോള്‍ മാത്രം വോട്ട് തേടി വരേണ്ട; രാഹുലിനും രമ്യക്കും സന്ദര്‍ശനം നിഷേധിച്ച് വെള്ളാപ്പള്ളി

ഇരുവരും കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് അനുമതി തേടിയത്

Published

|

Last Updated

ആലപ്പുഴ | ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥികളായ രാഹുല്‍ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദര്‍ശനം നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍. പ്രതിസന്ധിയിലാകുമ്പോള്‍ മാത്രം വോട്ട് തേടി തന്നെ സമീപിക്കണ്ട എന്ന് വെള്ളാപ്പള്ളി പ്രതികരിച്ചതായാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തിലും രമ്യാ ഹരിദാസും തന്നെ കാണാന്‍ വരണ്ട എന്നു പറഞ്ഞ് വെള്ളാപ്പള്ളി അനുമതി നിഷേധിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് അനുമതി തേടിയത്. മറ്റ് നേതാക്കള്‍ വഴിയും ഇതിനായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി വഴങ്ങിയില്ല.

 

 

Latest