Kerala
സര്‍ക്കാറിനെതിരെ കേസ് കൊടുക്കാന്‍ അവസരം സൃഷ്ടിക്കരുത്; താക്കീതുമായി എന്‍ പ്രശാന്ത്
ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഫേസ് ബുക്കില്‍ വെളിപ്പെടുത്തി

തിരുവനന്തപുരം | സര്‍ക്കാറിനെതിരെ കേസ് കൊടുക്കാന്‍ അവസരം സൃഷ്ടിക്കരുതെന്ന താക്കീതുമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്ത്. ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ ഉന്നയിച്ച കാര്യങ്ങള്‍ എന്ന നിലയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുതെന്നും ഫേസ് ബുക്കില്‍ പോസ്റ്റില്‍ പറയുന്നു.
ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്ന് നിയമമുണ്ടായിരിക്കെ മൂന്ന് വര്‍ഷമായിട്ടും ഫയല്‍ പൂഴ്ത്തി വെച്ച്, അതിന്റെ പേരില്‍ 2022 മുതല്‍ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞ് വെച്ച പ്രമോഷന്‍ ഉടനടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ വീണ്ടുമൊരു അന്വേഷണം തുടങ്ങാന്‍ ശ്രമിക്കരുത്. ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും മാതൃഭൂമിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചനയും വ്യാജരേഖ സൃഷ്ടിക്കലും സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാണിക്കലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസെടുക്കണം.
ചട്ടങ്ങളും നിയമങ്ങളും സര്‍ക്കാറിന് ബാധകമാണ്. അതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ട് ‘ന്നാ താന്‍ പോയി കേസ് കൊട്’ എന്ന് പറയുന്നത് നീതിയുക്തമായ ഭരണസംവിധാനത്തിന് ഭൂഷണമല്ല. ഇതുവരെ സര്‍ക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് സാഹചര്യം ഒരുക്കരുതെന്നാണ് പ്രശാന്ത് പറയുന്നത്.