Kerala
വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട, ഇത് കേരളമാണ്; വെള്ളാപ്പള്ളിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി
പ്രസ്താവനക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ലെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം | എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് കേരളമാണ്. ഈ പ്രസ്താവനക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ പറയുന്നവര്‍ക്ക് കിട്ടുന്ന വോട്ട് പോലും ലഭിക്കില്ല. വയനാട്ടില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും അവര്‍ക്ക് കിട്ടിയിട്ടില്ല. അവരുടെ പ്രസ്താവനക്ക് ഒരു വിലയുമില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവന സമൂഹം തന്നെ തള്ളിക്കളഞ്ഞു. ഇനി അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെയില്ല. ഇതിലും താണ ഒരു പ്രസ്താവന ഇനിയില്ല. ജനങ്ങള്‍ക്ക് ബുദ്ധിയുള്ളത് കൊണ്ടാണ് അവഗണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ജില്ലയിലുള്ളവരെ അപകീര്‍ത്തിപ്പെടുത്തി ഇന്നലെയാണ് വെള്ളാപ്പള്ളി നടേശന്‍ പ്രസംഗിച്ചത്. ഇതിനെതിരെ ശ്രീനാരായണീയം കൂട്ടായ്മ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.