Connect with us

Web Special

കോള കുടിക്കരുത്! പക്ഷേ, ഇക്കാര്യങ്ങൾക്ക് സംഭവം പൊളിയാണ്...

കുടിക്കാനല്ലാതെ കോള കൊണ്ട് വേറെയും ചില പ്രയോജനങ്ങളുണ്ട്.  അതെന്താണെന്ന് നോക്കാം...

Published

|

Last Updated

കോളകള്‍ സ്ഥിരമായി കുടിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് നമുക്കറിയാം. അതിലെ പ്രിസര്‍വേറ്റീവുകള്‍, ഷുഗര്‍ വീര്യം കുറഞ്ഞ അമ്ലത എല്ലാം‌ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് പ്രമേഹം, വൃക്ക, കരള്‍ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക്. എന്നാല്‍ കുടിക്കാനല്ലാതെ കോള കൊണ്ട് വേറെയും ചില പ്രയോജനങ്ങളുണ്ട്.  അതെന്താണെന്ന് നോക്കാം…

  • ഫ്രിഡ്ജിലെ ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഇത്തരത്തില്‍ കട്ടപിടിച്ചിരിക്കുന്ന മഞ്ഞ് ഉരുക്കി കളയാന്‍ ഡീഫ്രോസ്റ്റ് ചെയ്യാന്‍ നല്ല ഉപായമാണ് കോള. എപ്പോഴെങ്കിലും മഞ്ഞുകട്ടപിടിച്ചിരിക്കുന്നിടത്ത് കോള സ്പ്രേ ചെയ്‍താല്‍മതി. മഞ്ഞ് പെട്ടെന്ന് ഉരുകും
  • ടോയിലെറ്റിലെ ക്ലോസറ്റില്‍ അഴുക്ക് പടര്‍ന്ന് മഞ്ഞനിറം വരുന്നത് ഒരു പ്രശ്നമാണ്. അവിടെ അല്‍പം കോള ഒഴിച്ച് പതിനഞ്ച് മിനിറ്റ് കാത്തുനിന്ന ശേഷം കഴുകി നോക്കൂ. ക്ലോസറ്റ് വെട്ടിത്തിളങ്ങും വാഷ്ബേസിനിലും ഇത് പരീക്ഷിക്കാം.
  • അഴുക്കായ സിങ്ക് ക്ലീന്‍ ചെയ്യാനും കോള ഉപയോഗിക്കാം. കറയുള്ള ടൈല്‍സ് ഫ്ലോറിലെ കറ കളയാനും കോള ഒഴിച്ചു തുടച്ചാല്‍ മതി.
  • ദൂരയാത്രകളില്‍ വായും പല്ലുകളും മുഷിയുകയും വെറുതെ വെള്ളം കൊണ്ട് കഴുകിയാല്‍ തൃപ്തി വരാതിരിക്കുകയും ചെയ്യും. എന്നാല്‍ വായ് നിറയെ കോളയൊഴിച്ച് ഏതാനും മിനിറ്റുകള്‍ വായില്‍ നിര്‍ത്തി കുലുക്കിയുഴിഞ്ഞു നോക്കൂ. വായ് ഫ്രഷാകും, നിങ്ങളുടെ കോണ്‍ഫിഡന്‍സും കൂടും.

Latest