Health
മലിനജലം കുടിക്കരുത്; ഈ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം...
മലിനജലം കുടിച്ച് അസുഖം വരുന്നതിനെക്കാൾ നല്ലതാണ് ഒരല്പം ശ്രദ്ധ വയ്ക്കുന്നത്.
മലിനമായ വെള്ളം കുടിക്കുന്നത് ഒരു ആഗോള ആരോഗ്യപ്രശ്നമാണ്.മലിനജലം കുടിക്കുന്നത് ആളുകളുടെ ശരീരത്തിനുള്ളിൽ ബാക്ടീരിയ, രാസവസ്തുക്കൾ, മറ്റ് മാലിന്യങ്ങൾ എന്നിവ എത്തിക്കുന്നതിന് സാഹചര്യം ഒരുക്കുന്നു.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. മലിനജലം കുടിച്ചാൽ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഉണ്ടാവുക എന്ന് നോക്കാം.
- വയറിളക്കം – ലോകമെമ്പാടും നിരവധി കുട്ടികൾ വയറിളക്കം കാരണം മരിക്കുന്നുണ്ട്. മലിന ജലത്തിലൂടെ കുട്ടികളുടെ വയറ്റിലെത്തുന്ന ബാക്ടീരിയകളും മറ്റ് രാസവസ്തുക്കളും വയറിളക്കം ഉണ്ടാക്കുകയും ജീവഹാനി വരെ സൃഷ്ടിക്കുകയും ചെയ്യും.
- കോളറ – മലിനജലം അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത കുടിവെള്ളത്തിലൂടെ പകരുന്ന അസുഖമാണ് കോളറ. കോളറ അധികമായാൽ മരണം വരെ സംഭവിച്ചേക്കാം എന്നതാണ് യാഥാർത്ഥ്യം.
- ടൈഫോയിഡ് – വളരെയധികം മലിനമായ ജലത്തിൽ നിന്ന് വരുന്ന അസുഖമാണ് ടൈഫോയിഡ്. മലമൂത്ര വിസർജനം കൊണ്ട് മലിനമായ വെള്ളം കാരണമാണ് അധികവും ഇതുണ്ടാകുന്നത്.
- ഹെപ്പറ്റൈറ്റിസ് എ – മലിന ജലത്തിൽ നിന്ന് വരുന്ന മറ്റൊരു അസുഖമാണ് ഹെപ്പറ്റൈറ്റിസ് എ. വളരെയധികം മലിനമായ ജലം നിങ്ങളുടെ ശരീരത്തിൽ എത്തുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് ഏക കാരണമാകുന്നത്.
- ലീഡ് വിഷബാധ – നാഡി വ്യവസ്ഥയെ തകരാറിലാക്കുന്ന ഈ അസുഖം പ്രത്യേകിച്ച് കുട്ടികളിലാണ് കാണപ്പെടുന്നത്. ഇതും മലിന ജലത്തിലൂടെ വരുന്ന അസുഖമാണ്.
- വയറ്റിലെ അണുബാധ – സുരക്ഷിതമല്ലാത്ത വെള്ളത്തിലൂടെയാണ് ജിയാർഡിയാ പോലുള്ള പരാന്ന ജീവികൾ വളരുന്നത്. ഇവ വയറ്റിലെ അണുബാധയ്ക്കും കാരണമാകുന്നു.
- ചർമ്മ പ്രശ്നങ്ങൾ – മലിന ജലത്തിലെ രാസമലിനീകരണം തിണർപ്പിനും അലർജിക്കും കാരണമാകുന്നു.
- ദീർഘകാല രോഗങ്ങൾ – ദീർഘകാലം മലിനജലം കുടിച്ചാൽ വൃക്ക, കരൾ തകരാറുകളിലേക്കും അത് നയിക്കും.
കഴിയുന്നതും വെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം കുടിക്കുക. അറിയാത്ത ഇടങ്ങളിലെ കിണർ വെള്ളം കുടിക്കാതിരിക്കുക. വെള്ളം എപ്പോഴും അടച്ച് സൂക്ഷിക്കുക എന്നതൊക്കെയാണ് ഇതിനെതിരെ നമുക്ക് സ്വീകരിക്കാവുന്ന നിലപാടുകൾ. മലിനജലം കുടിച്ച് അസുഖം വരുന്നതിനെക്കാൾ നല്ലതാണ് ഒരല്പം ശ്രദ്ധ വയ്ക്കുന്നത്.
---- facebook comment plugin here -----