Kerala
തട്ടിപ്പില്‍ വീഴല്ലേ; കശുവണ്ടി കോര്‍പറേഷനില്‍ ജോലി ഒഴിവില്ല
ജോലി ഒഴിവുകളുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് വ്യാജ അറിയിപ്പ്
കോഴിക്കോട് | കശുവണ്ടി വികസന കോര്‍പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളും ഉദ്യോഗാര്‍ഥികളും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി കോര്‍പറേഷന്‍ എം ഡി.
കാഷ്യൂ കോര്‍പറേഷനിലേക്കുള്ള എല്ലാ നിയമനങ്ങളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് എന്റര്‍പ്രൈസ് സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നിവ മുഖേനയാണെന്നും അദ്ദേഹം അറിയിച്ചു. കശുവണ്ടി കോര്‍പറേഷനില്‍ ഒഴിവുകളുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ അറിയിപ്പ് ഈയിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അറിയിപ്പ് വ്യാജമാണെന്ന വിശദീകരണം നല്‍കിയത്.
---- facebook comment plugin here -----