Connect with us

International

ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കൊലക്ക് പച്ചക്കൊടി നല്‍കരുത്;ഖത്തര്‍ അമീര്‍

എന്തും ചെയ്യാന്‍ ഇസ്‌റാഈലിനെ അനുവദിക്കരുതെന്ന് ഖത്തര്‍ അമീര്‍

Published

|

Last Updated

ദോഹ| ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന ആക്രമണത്തില്‍ ആഞ്ഞടിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈലിന്റെ കൂട്ടക്കൊലക്ക് പച്ചക്കൊടി നല്‍കരുതെന്ന് ഷൂറ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കി.

ഫലസ്തീന് വെള്ളവും മരുന്നും വരെ നിഷേധിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും എന്തും ചെയ്യാന്‍ ഇസ്‌റാഈലിനെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണം. സമാധാന മാര്‍ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ തുടരുമെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി.

അതേസമയം ഗസ്സയില്‍ ഇസ്‌റാഈല്‍ തുടരുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും 1044 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

 

 

---- facebook comment plugin here -----

Latest