Kerala
വളരെ നിഷ്‌കളങ്കമായി ആരെങ്കിലുമായി കൂടിക്കാഴ്ചക്ക് പോകരുത്; വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്
മുഖ്യമന്ത്രി പ്രതികരണമാണ് സംഭവത്തിലെ വിലയിരുത്തല്‍.
പത്തനംതിട്ട | ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ തോമസ് ഐസക്ക്. വളരെ നിഷ്‌ക്കളങ്കമായി നമ്മള്‍ ആരെങ്കിലുമായിട്ട് കൂടിക്കാഴ്ചയ്ക്ക് പോകാന്‍ പാടില്ലെന്നും ഇത്ര വിവാദമായ കാര്യം നിര്‍ബന്ധമായും പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്യുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
മുഖ്യമന്ത്രി പ്രതികരണമാണ് സംഭവത്തിലെ വിലയിരുത്തല്‍. അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ല. മുഖ്യമന്ത്രി പറഞ്ഞിടത്ത് നില്‍ക്കുന്നുവെന്നും ബാക്കി അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയുമെന്നും ഐസക്ക് പ്രതികരിച്ചു
---- facebook comment plugin here -----