Kerala
വ്രത ശുദ്ദിയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം നഷ്ടപ്പെടുത്താതിരിക്കുക: ഖലീല്‍ ബുഖാരി തങ്ങള്‍
പെരുന്നാള്‍ നിസ്‌കാരത്തിനായി ആയിരങ്ങളാണ് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഒരുമിച്ച് കൂടിയത്.
മലപ്പുറം | സഹജീവികളുടെ സുഖ ദുഖങ്ങളില്‍ പങ്കാളികളായി സൗഹൃദം കാത്ത് സൂക്ഷിക്കേണ്ടതിന്റെ സന്ദേശമാണ് പെരുന്നാള്‍ നല്‍കുന്നതെന്നും എല്ലാ വിഭാഗം ജനങ്ങളോടും കരുണയോടെ വര്‍ത്തിക്കുമ്പോഴാണ് പൂര്‍ണ വിശ്വാസിയായിത്തീരുന്നതെന്നും വെറുപ്പും വിദ്വേഷവും വിശ്വാസിക്ക് യോജിച്ചതല്ലെന്നും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പെരുന്നാള്‍ നിസ്‌കാരത്തിനായി ആയിരങ്ങളാണ് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഒരുമിച്ച് കൂടിയത്. റമളാനില്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫിരുന്ന് നാട്ടിലേക്ക് പേകുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി. പ്രാര്‍ത്ഥനക്ക് ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി.