Connect with us

National

രാഹുല്‍ ഗാന്ധിയെ ഇന്ത്യ സഖ്യം കണ്‍വീനറാക്കരുത്: ആം ആദ്മി പാര്‍ട്ടി

ആം ആദ്മി പിന്തുണയ്ക്കുന്നത് നിതിഷ് കുമാറിനെയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിയെ ഇന്ത്യ സഖ്യം കണ്‍വീനറാക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി. രാഹുല്‍ ഗാന്ധി കണ്‍വീനര്‍ ആകുന്നതില്‍ ആം ആദ്മി എതിര്‍പ്പ് പ്രകടിപ്പിച്ചു. ആം ആദ്മി പിന്തുണയ്ക്കുന്നത് നിതിഷ് കുമാറിനെയാണ്. ഒന്നിലധികം കണവീനര്‍മാരെ നിയോഗിക്കുന്നതിനോടും ആം ആദ്മി വിയോജിപ്പ് അറിയിച്ചു.

ഒന്നിലധികം കണവീനര്‍മാരെ നിയമിക്കുന്നത് സഖ്യത്തിന് കെട്ടുറപ്പില്ലെന്ന സന്ദേശമാണ് നല്‍കുകയെന്നാണ് ആം ആദ്മി പറയുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നുള്ള നിര്‍ണായ ചര്‍ച്ചകളാണ് ഇന്ത്യ സഖ്യത്തില്‍ നടക്കുന്നത്. കണ്‍വീനറെയും അധ്യക്ഷനെയും തെരഞ്ഞെടുക്കുന്നതിനായുളള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.

അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സോണിയ ഗാന്ധിയുടെയും പേരുകളാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കണ്‍വീനറായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഏകോപന സമിതിയിലേക്കും മറ്റ് പാനലിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

 

 

Latest