Connect with us

Kerala

ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുത്; ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍

മോട്ടോര്‍ വാഹന വകുപ്പിനെതിരെ വെല്ലുവിളി ഉയർത്തുന്നവർ പഴയ കാലമല്ല ഇതെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് .യൂട്യൂബറുടെ മുന്‍ വീഡിയോകള്‍ പരിശോധിക്കുമെന്നും വാഹനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

പണമുള്ളവന്‍ സ്വിമ്മിങ് പൂള്‍ പണിയേണ്ടത് വീട്ടിലാണ്  അല്ലാതെ കാറിലല്ലെന്നും
ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി ഉയർത്തുന്നവർ പഴയ കാലമല്ല ഇതെന്ന് ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയാണ് സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെ നടപടി എടുത്തത്. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു.

Latest